കുവൈത്തില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ 1961 പ്രവാസി അധ്യാപകരെ പിരിച്ചുവിടാന്‍ തീരുമാനം
കുവൈത്ത് സിറ്റി: (www.kasargodvartha.com 04.10.2020) കുവൈത്തില്‍ അടുത്ത അധ്യയന വര്‍ഷത്തില്‍ 1961 പ്രവാസി അധ്യാപകരെ പിരിച്ചുവിടാന്‍ തീരുമാനിച്ചതായി ആരോഗ്യ മന്ത്രാലയം. ഇസ്ലാമിക് എജ്യുക്കേഷന്‍, ഹിസ്റ്ററി, ജ്യോഗ്രഫി, സൈക്കോളജി, ഫിലോസഫി എന്നീ വിഷയങ്ങള്‍ പഠിപ്പിക്കുന്നവരാണ് പട്ടികയിലുള്ളതെന്ന് അല്‍ ഖബസ് പത്രം റിപോര്‍ട്ട് ചെയ്തു. അഞ്ച് വിഷയങ്ങളും പഠിപ്പിക്കുന്ന അധ്യാപകരുടെ വിശദാംശങ്ങള്‍ അധികൃതരുടെ നിര്‍ദേശപ്രകാരം ഇതിനോടകം ശേഖരിച്ചതായാണ് റിപോര്‍ട്ടുകള്‍.
ഈ മേഖലകളിലെ കുവൈത്തികളല്ലാത്ത അധ്യാപകരുടെ വിശദമായ വിവരങ്ങള്‍ സിവില്‍ സര്‍വീസ് കമ്മീഷന്‍ വിദ്യാഭ്യാസ മന്ത്രാലയത്തോട് ആവശ്യപ്പെടുകയായിരുന്നു. അധ്യാപകരുടെ വിവരങ്ങള്‍, സിവില്‍ ഐ ഡി നമ്പര്‍, ജോലി ചെയ്യുന്ന തസ്തിക, യോഗ്യതകള്‍, ഓരോ വിഷയങ്ങളിലുമുള്ള ആകെ വിദേശ അധ്യാപകരുടെ എണ്ണം തുടങ്ങിയവയാണ് ശേഖരിച്ചത്.