Found Dead | കുവൈതില്‍ പ്രവാസി യുവാവ് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍
കുവൈത് സിറ്റി: (KasargodVartha) പ്രവാസി യുവാവിനെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സാല്‍മിയയിലെ അപാര്‍ട്‌മെന്റിന്റെ ഏഴാം നിലയില്‍ നിന്ന് 36കാരന്‍ വീണതാണോ അതോ ആരെങ്കിലും തള്ളിയിട്ടതാണോ എന്ന് വ്യക്തമല്ലെന്ന് റിപോര്‍ടുകള്‍ പറയുന്നു.
പൊലീസ് പറയുന്നത്: സാല്‍മിയ ബ്ലോക് 11ല്‍ ഗ്യാസ് സ്റ്റേഷന് പിന്നില്‍ രക്തം കണ്ടെതോടെയാണ് സംശയങ്ങള്‍ തോന്നിയത്. സുരക്ഷാ ഉദ്യോഗസ്ഥരും ക്രിമിനല്‍ അന്വേഷണ ഉദ്യോഗസ്ഥരും ഉടന്‍ സ്ഥലത്തെത്തി. ഉദ്യോഗസ്ഥരും ഉടന്‍ സ്ഥലത്തെത്തി. കെട്ടിടത്തിലെ സുരക്ഷാ ജീവനക്കാരന്‍ ഒരു ശബ്ദം കേട്ടതായി സൂചിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കെട്ടിടത്തിന് സമീപം മരിച്ച നിലയിലുള്ള പ്രവാസിയെ കണ്ടെത്തുകയായിരുന്നു.
അതേസമയം പ്രവാസിയുടെ താമസസ്ഥലത്ത് നിന്ന് കത്തിയും പൊട്ടിയ ചില്ലും കണ്ടെത്തിയതായി സുരക്ഷാ വൃത്തങ്ങള്‍ പറഞ്ഞു. സംഭവത്തില്‍ പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
Keywords: News, Gulf, World, Kuwait City, World News, Police, Building, Kuwait, Expatriate, Death, Found Dead, Salmiya, Kuwait: Body of Expat Found Under Building in Salmiya.