കുവൈത്ത് എയര്‍വേയ്‌സിന്റെ സൗദി സര്‍വീസുകള്‍ ഞായറാഴ്ച മുതല്‍ തുടങ്ങും
Oct 23, 2020, 17:23 IST
കുവൈത്ത് സിറ്റി: (www.kasargodvartha.com 23.10.2020) കുവൈത്ത് എയര്‍വേയ്‌സിന്റെ സൗദി സര്‍വീസുകള്‍ ഒക്ടോബര്‍ 25 ഞായറാഴ്ച മുതല്‍ തുടങ്ങും. റിയാദ്, ദമ്മാം, ജിദ്ദ വിമാനത്താവളങ്ങളിലേക്കുള്ള സര്‍വീസുകളാണ് പുനഃരാരംഭിക്കുന്നത്.
കോവിഡ് പ്രതിസന്ധിയെ തുടര്‍ന്ന് നിര്‍ത്തിവെച്ചിരുന്ന വിമാന സര്‍വീസുകള്‍ സെപ്തംബര്‍ മുതലാണ് കുവൈത്ത് പുനഃരാരംഭിച്ചത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ 31 രാജ്യങ്ങളിലേക്കുള്ള വാണിജ്യ വിമാന സര്‍വീസുകള്‍ പുതിയൊരു അറിയിപ്പുണ്ടാകുന്നതു വരെ കുവൈത്ത് വിലക്കിയിട്ടുണ്ട്.