കുനില്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ദുബൈയില്‍ ഒത്തുചേരുന്നു
Mar 12, 2015, 08:48 IST
ഷാര്‍ജ: (www.kasargodvartha.com 12/03/2015) കാല്‍നൂറ്റാണ്ട് പിന്നിട്ട മുട്ടം കുനില്‍ സ്‌കൂളിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ദുബൈയില്‍ ഒത്തുകൂടുന്നു. കഴിഞ്ഞ 25 വര്‍ഷത്തിനിടെ കുനില്‍ സ്‌കൂളില്‍ നിന്നും പഠിച്ചിറങ്ങി വിവിധ രാഷ്ട്രങ്ങളില്‍ ജോലി ചെയ്യുന്ന പൂര്‍വ്വ വിദ്യാര്‍ത്ഥികളാണ് കുടുംബസമേതം സംഗമിക്കുന്നത്.
മാര്‍ച്ച് 27ന് ഷാര്‍ജയിലെ ലുഹ്‌ലുഹാ ബീച്ച് റിസോര്‍ട്ടില്‍ നടക്കുന്ന സംഗമത്തില്‍ യു.കെ, ഓസ്‌ട്രേലിയ, ജി.സി.സി രാഷ്ട്രങ്ങള്‍ തുടങ്ങിയിടങ്ങളില്‍ ജോലി ചെയ്യുന്ന നൂറു കണക്കിന് പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ സംഗമിക്കും.
പരിപാടിയില്‍ കുനില്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഫക്രുദ്ദീന്‍ കുനില്‍, വിവിധ വര്‍ഷങ്ങളിലെ അധ്യാപകര്‍, സിനിമാ താരങ്ങള്‍ തുടങ്ങിയവര്‍ അതിഥികളായെത്തും. വിവിധ കലാകായിക മത്സരങ്ങള്‍ക്കൊപ്പം സംഗമത്തിലെത്തുന്നവര്‍ക്ക് അനുഭവങ്ങള്‍ പങ്കുവെക്കാനും അവസരമുണ്ടാവും. കുടുംബാംഗങ്ങള്‍ക്കായും വേറിട്ട മത്സരമൊരുക്കും. കുനില്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി ജോബ്‌സെല്‍ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.
സംഗമത്തിന് മുന്നോടിയായി ആരംഭിച്ച വെബ്‌സൈറ്റിലൂടെയാണ് രജിസ്‌ട്രേഷന്‍ നടക്കുന്നത്. ഒരാഴ്ചക്കിടെ ഇരൂന്നൂറിലേറെ പേരാണ് രജിസ്റ്റര്‍ ചെയ്തത്. കൂടുതല്‍ വിവരങ്ങള്‍ക്ക് +971555193343, 971555611775 എന്നീ നമ്പറുകളിലോ www.kunilial.com എന്ന വെബ്‌സൈറ്റിലോ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.
Keywords: Sharjah, Gulf, School, Kunil School, Old Students, Web site, Register.
Advertisement: