city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നീലേശ്വരം സ്വദേശിയായ ചീഫ് അക്കൗണ്ടന്റ് ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു

ദുബൈ: ദുബൈ സ്വകാര്യ കമ്പനയിലെ ചീഫ് അക്കൗണ്ടന്റ് ഹൃദയാഘാതം മൂലം മരിച്ചു. നീലേശ്വരം കൊട്രച്ചാലിലെ പരേതരായ മാടായി ചന്തന്‍-കുഞ്ഞാതി ദമ്പതികളുടെ മകന്‍ എം. മാധവന്‍ (68) ആണ് മരിച്ചത്. ചൊവാഴ്ച രാവിലെ ദുബൈയിലെ ആശുപത്രിയില്‍വെച്ചായിരുന്നു അന്ത്യം.

ആഴ്ചകള്‍ക്കുമുമ്പാണ് ചികിത്സയ്ക്കുശേഷം നാട്ടില്‍ നിന്നും ദുബൈയിലേക്ക് തിരിച്ചത്. മൃതദേഹം ബുധനാഴ്ച വൈകിട്ട് നാല് മണിയോടെ കരിപ്പൂര്‍ വിമാനത്താവളം വഴി നാട്ടിലെത്തിക്കും.

ഭാര്യ: നാരായണി. മക്കള്‍: ശരത്ത്, സുരാജ്, അഭിലാഷ് (മൂവരും ദുബൈ). മരുമകള്‍: സുചിത്ര (ഉച്ചില, മംഗലാപുരം). സഹോദരങ്ങള്‍: പരേതരായ: പാറു, രാമന്‍, കര്‍ത്തമ്പു, ഉമ്പിച്ചി, കണ്ണന്‍.
നീലേശ്വരം സ്വദേശിയായ ചീഫ് അക്കൗണ്ടന്റ് ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു

സംസ്‌ക്കാരം ബുധനാഴ്ച രാത്രി ഒമ്പത് മണിയോടെ കൊട്രച്ചാല്‍ സമുദായശ്മശാനത്തില്‍ നടക്കും.

Keywords:  Dubai, Obituary, Nileshwaram, Gulf, M. Madhavan, Kotrachal, Kerala, Kasaragod, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia