മലയാളി അജ്മാനില്‍ പൊള്ളലേറ്റു മരിച്ചു
Jan 13, 2012, 14:46 IST
Ramakrishnan |
അജ്മാന്‍: കൊ ളത്തൂര്‍ സ്വദേശിയായ യുവാവ് അജ്മാനില്‍ പൊള്ളലേറ്റു മരിച്ചു. കൊളത്തൂര്‍ ചൂരിക്കോടിലെ രാമകൃഷ്ണനാണ് (43) മരിച്ചത്. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് മൃതദേഹം നാട്ടിലെത്തിച്ചു. ജനുവരി മൂന്നിന് രാത്രിയില്‍ അജ്മാനിലെ താമസസ്ഥലത്താണ് രാമകൃഷ്ണനെ പൊള്ളലേറ്റ നിലയില്‍ കണ്ടത്. ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തുച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല.
എട്ടുവര്‍ഷംമുമ്പാണ് രാമകൃഷ്ണന്‍ ഗള്‍ഫിലേക്ക് പോയത്. നാലുമാസം മുമ്പ് അവധിയില്‍ നാട്ടിലേക്ക് വന്ന് മടങ്ങിയതായിരുന്നു. മാധവിയുടെയും പരേതനായ അച്യുതന്റെയും മകനാണ്. ഭാര്യ: പുഷ്പ. മക്കള്‍: വൈഷ്ണവി, വൈശാഖ്. സഹോദരങ്ങള്‍: ശ്യാമള, ചന്ദ്രന്‍.
Keywords: Kasaragod, Kuttikol, Gulf, Obituary, Kolathur