city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഉദുമ മണ്ഡലം കെ.എം.സി.സി യുടെ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്ക­മായി

ഉദുമ മണ്ഡലം കെ.എം.സി.സി യുടെ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്ക­മായി

ദുബൈ: ഉദുമ മണ്ഡലം കെ.എം.സി.സി യുടെ ആഭിമുഖ്യ­ത്തില്‍ താമസ ഇടങ്ങളും വ്യാപാര സ്ഥാപനങ്ങളും കയറിയുള്ള ചന്ദ്രി­ക, വെല്‍ഫെയര്‍ സ്‌കീം പ്രചാരണ ജനസമ്പര്‍ക്ക പരിപാ­ടി­ക്ക് തു­ട­ക്ക­മായി. ആദ്യ ദിവ­സം അഞ്ച് ചന്ദ്രിക വരിക്കാരെയും, 20 പേ­രെ വെല്‍ഫെയര്‍ സ്‌കീം അംഗ­ങ്ങ­ളുമാക്കി. ഉദുമ മണ്ഡലം കെ.എം.സി.സി യുടെ പ്രവര്‍ത്തനം മാതൃകാ­പ­ര­മാ­ണെന്ന് കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എ­ളേറ്റില്‍ പ­റ­ഞ്ഞു. ക്യാം­പൈന്‍ ഉദ്ഘാട­നം ചെ­യ്ത് സം­സാ­രി­ക്കു­ക­യാ­യി­രു­ന്ന അ­ദ്ദേഹം.

ഉദുമ മണ്ഡലം കെ.എം.സി.സി യുടെ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്ക­മായി
വായനക്കാര്‍ക്ക്­ കുടുംബ-ആരോഗ്യ സുരക്ഷ ഉറപ്പു വരു­ത്തുന്ന, മിഡില്‍ ഈസ്റ്റ് ചന്ദ്രികയുടെ റീഡേര്‍സ് ലൈഫ് പദ്ധതിയുടെയും, വെല്‍ഫെയര്‍ സ്­കീമിന്റെയും ആനുകൂല്യങ്ങളെ കുറിച്ച് റൂമുകള്‍ കയറി ബോ­ധവത്കരണം ന­ട­ത്തി. സംസ്ഥാന ആക്ടിംഗ് പ്രസിഡണ്ട്­ റഈസ് തലശ്ശേരി, ആക്ടിംഗ് ജനറല്‍ സെക്രടറി ഹ­നീഫ് കല്‍മട്ട ചന്ദ്രി­ക, വെല്‍ഫെയര്‍ സ്‌കീം പദ്ധതികളെ കു­റി­ച്ച് സം­സാ­രിച്ചു. ടി.കെ മുനീര്‍ ബ­ന്താ­ട് അ­ധ്യ­ക്ഷം വ­ഹി­ച്ചു.

എം.എ മുഹമ്മദ്­ കുഞ്ഞി, അ­ബ്ദുല്ല ആറങ്ങാടി, ഹസൈനാര്‍ ബീജന്തടുക്ക, മഹ്മൂദ് കുളങ്ങര, സി.എച് നൂ­റുദ്ദീന്‍, അസീസ്­ കിഴൂര്‍, മുഹമ്മദ്­ ബാഖവി, സലാം കന്യപാടി, യുസഫ് മുക്കൂട്, മുഹമ്മദ്­ മാങ്ങാട്, റാഫി പള്ളിപുറം, ഇല്യാസ് കട്ടക്കാല്‍, ഷരീഫ് തായത്തോടി, അബ്ബാസ് കെ പി, ഷംസീര്‍ അടൂര്‍, അഷറഫ് ബോസ്, ഹാഷിം പടിഞ്ഞാര്‍, മു­സ്ത്വഫ മാചിനടുക്കം സംബന്ധിച്ചു. ഷബീര്‍ കീഴൂര്‍ സ്വാഗതവും റ­ഫീഖ് മാങ്ങാട് നന്ദിയും പറഞ്ഞു.
ഉദുമ മണ്ഡലം കെ.എം.സി.സി യുടെ ജനസമ്പര്‍ക്ക പരിപാടിക്ക് തുടക്ക­മായി

Keywords: Dubai, KMCC, Uduma, Welfare, Chandrike, Malayalam News, Gulf Vartha.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia