കെ എം സി സിയുടെ കരുതലില്‍ കൃഷ്ണദാസിന് കിടക്കാനിടമായി
May 10, 2020, 17:37 IST
ദുബൈ: (www.kasargodvartha.com 10.05.2020) ദുബൈയില്‍ താമസിക്കുന്ന മുറിയില്‍ എല്ലാവര്ക്കും ലോക്ക് ഡൗണിനെത്തുടര്‍ന്ന് ഒരുമിച്ച് ജോലി നഷ്ടമായപ്പോള്‍ കുടിങ്ങിപ്പോയത് കൃഷ്ണദാസായിരുന്നു. ഒപ്പം താമസിച്ചവരെല്ലാം പലയിടങ്ങളിലേക്ക് മാറിയതോടെ കാഞ്ഞങ്ങാട് സ്വദേശിയായ കൃഷ്ണദാസ് പോകാന്‍ ഇടമില്ലാതെ പെരുവഴിയിലായി. ജോലിയും ഭക്ഷണവുമില്ല. ഒടുവില്‍ കിടക്കാനുള്ള ഇടവും കൂടി ഇല്ലാതായി. തെരുവിലായിപ്പോയ കൃഷ്ണദാസിന് കരുതലിന്റെ കിടപ്പാടമൊരുക്കി ദുബൈ കെ എം സി സി കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി മാതൃകയായി. കിടക്കാനുള്ള സൗകര്യങ്ങളും ഭക്ഷണ സാധനങ്ങളും ആവശ്യത്തിനുള്ള പണവും കൃഷ്ണദാസിന് നല്കി.
ഷാര്‍ജയിലെ ബാച്ചിലര്‍ മുറിയില്‍ സുരക്ഷിതനാണ് ഇപ്പോള്‍ കൃഷ്ണദാസ്. ദുബൈയിലെ കെ എം സി സി ജില്ലാ സെക്രട്ടറി സലാം കന്യപ്പാടിക്ക് ലഭിച്ച ഫോണ്‍ കോളിലൂടെയാണ് കൃഷ്ണദാസിന്റെ ദുരിതം കെ എം സി സി പ്രവര്‍ത്തകര്‍ അറിയാനിടയായത്. തുടര്‍ന്ന് ദുബൈ കാഞ്ഞങ്ങാട് മണ്ഡലം കെ എം സി സി പ്രവര്ത്തകന് പ്രസിഡണ്ട് ഹനീഫ ബാവ നഗറിന്റെ നേതൃത്വത്തില്‍ കൃഷ്ണദാസിന് പുരനധിവസിപ്പിക്കാനുള്ള കാര്യം സ്വമേധയാ ഏറ്റെടുക്കുകയായിരുന്നു. എന്നാല്‍ പ്രതീക്ഷിച്ചതിലും വലിയ പ്രശ്നങ്ങളായിരുന്നു നേരിടേണ്ടി വന്നതെന്ന് കെ എം സി സി വളണ്ടിയന്മാര് പറഞ്ഞു.
മഹാമാരിയെ പേടിച്ച് മുറികളില്‍ തന്നെ കഴിഞ്ഞിരുന്നവര്‍ പുറത്തു നിന്നൊരാളെ സ്വീകരിക്കാന്‍ പേടിച്ചതോടെ പ്രവര്‍ത്തകര്‍ നിസാഹയരായി. വിവിധ ഇടങ്ങളില്‍ അലഞ്ഞു താമസ സൗകര്യം അന്വേഷിച്ച വളണ്ടിയര്‍മാര്‍ ഒടുവില്‍ ഷാര്‍ജയില്‍ ഒരു ബാച്ചിലര്‍ മുറിയില്‍ കൃഷ്ണദാസിനെ തല ചായ്ക്കാന്‍ ഇടം കണ്ടെത്തുകയായിരുന്നു. ആവശ്യമായ ഭക്ഷ്യ വസ്തുക്കളും അത്യാവശ്യ പണവും ഏല്പിച്ചാണ് കെ എം സി സി പ്രവര്‍ത്തകര്‍ ഷാര്‍ജയില്‍ നിന്ന് മടങ്ങിയത്. കാഞ്ഞങ്ങാട് മണ്ഡലം കമ്മിറ്റി രണ്ടാം തവണയാണ് വിജയകരമായി പുനരധിവാസം നടത്തുന്നത്.
നേരത്തെ ഇന്റര്‍നാഷണല്‍ സിറ്റിയില്‍ താമസിച്ചിരുന്ന കുടുംബത്തിന് വീട് നഷ്ടമായപ്പോള്‍ ഇടപെട്ട് ദേരയിലേക്ക് മാറ്റിപ്പാര്‍പ്പിച്ചത് കമ്മിറ്റിയുടെ നേരിട്ടുള്ള ഇടപെടലിനെ തുടര്‍ന്നാണ്. ദിനപ്രതി നൂറുകണക്കിന് ഭക്ഷണ പൊതികളും ആവശ്യ മരുന്നുകളും എത്തിച്ചുവരുന്നു. പ്രവര്‍ത്തനം തുടര്‍ച്ചയായ രണ്ടാം മാസവും പ്രവര്‍ത്തകര്‍ സജീവമായി തുടരുകയാണെന്ന് ജില്ലാ വൈസ് പ്രസിഡണ്ട് യുസഫ് മുക്കൂട് പറഞ്ഞു. മണ്ഡലം കെഎംസിസി ഓര്‍ഗനൈസര്‍ റഷീദ് ആവിയില്‍, ജോയിന്റ് സെക്രട്ടറി അഷ്റഫ് ബച്ചന്, വൈസ് പ്രസിഡണ്ട് ആരിഫ് കൊത്തിക്കല്‍ ഹംസ ഉളിയങ്കാല്‍, എന്നിവരുടെ നേതൃത്വത്തിലാണ് കൃഷ്ണദാസിനെ സുരക്ഷിതമായ ഇടത്തേക്ക് മാറ്റിയത്.
Keywords: Dubai, Kerala, Gulf, News, Helping hands, KMCC, UAE, KMCC's help for Krishna Das