ബഹുമുഖ സേവന കാരുണ്യ പദ്ധതികളുമായി കാസര്‍കോട് ജില്ല കെ.എം.സി.സി
Jul 7, 2012, 21:52 IST
ദുബൈ: ദുബൈ-കാസര്‍കോട് ജില്ല കെ.എം.സി.സി.യുടെ പ്രവര്‍ത്തനോദ്ഘാടനം വിപുലമായ പരിപാടികളോടെ ദേര ലോട്ടസ് ഡൗണ്‍ ടൗണ്‍ ഹോട്ടലില്‍ സംഘടിപ്പിച്ചു. പരിപാടിയില്‍'ഹരിത സാന്ത്വനം 2012' എന്ന പ്രമേയവുമായി ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന ക്യാംപയിന് തുടക്കം കുറിച്ച് ജില്ല പ്രസിഡണ്ട് ഹംസ തൊട്ടി കമ്മിറ്റിയുടെ ഒരു വര്‍ഷത്തെ പ്രവര്‍ത്തന രൂപരേഖ അവതരിപ്പിച്ചു.
ഈ കാലയളവിനുള്ളില്‍ ആതുര ശുശ്രൂഷ, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതര്‍ക്കുള്ള സഹായം, വിവാഹ ധനസഹായം തുടങ്ങി ജില്ലയില്‍ പത്തു നിര്‍ധനര്‍ക്കു വീട്, യതീംഖാനകള്‍ കേന്ദ്രീകരിച്ചു ബലിപെരുന്നാള്‍ ദിനത്തില്‍ ആയിരം യതീം കുട്ടികള്‍ക്ക് പുതുവസ്ത്ര വിതരണം, ജില്ലയിലെ അന്‍പത് യതീം കുട്ടികളെ ഒരു വര്‍ഷത്തേക്ക് പുര്‍ണ്ണമായി ദത്തെടുക്കുക, ജാതി-മത ഭേദമന്യേ ജില്ലയിലെ നൂറ് നിര്‍ധനരായ പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് തുടങ്ങിയവയക്കടക്കം ജില്ല കമ്മിറ്റിയുടെ മേല്‍നോട്ടത്തില്‍ അന്‍പത് ലക്ഷത്തിന്റെ നേരിട്ടുള്ള റിലീഫും, ജില്ലയിലെ മണ്ഡലം കമ്മിറ്റികളുടെ മേല്‍നോട്ടത്തില്‍ നാല്‍പതു ലക്ഷത്തിന്റെ റിലീഫ് പ്രവര്‍ത്തനം അടക്കം തൊണ്ണൂറ് ലഷത്തിന്റെ റിലീഫ് പ്രവര്‍ത്തനം ജില്ലയില്‍ നടത്തുമെന്ന് പ്രവര്‍ത്തന രേഖയില്‍ പറയുന്നു.
പ്രസിഡണ്ട് ഹംസ തൊട്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന പരിപാടിയില്‍ കേന്ദ്ര ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് ഹാമിദ് കൊയമ്മ തങ്ങള്‍ പ്രാര്‍ത്ഥനയ്ക്ക് നേതൃത്വം നല്‍കി. ആദരിക്കല്‍ ചടങ്ങില്‍ ചന്ദ്രിക ഡയരക്ടര്‍ ബോര്‍ഡ് അംഗം ഡോക്ടര്‍ പി.എ.ഇബ്രാഹിം ഹാജി, അറബ് പ്രമുഖന് ശൈഖ് സൈഫ് അല്‍ശംസിയില്‍ നിന്നും മുസ്ലീം ലീഗ് സ്‌റ്റേറ്റ് പ്രവര്‍ത്തക സമിതിയംഗം മെട്രോ മുഹമ്മദ് ഹാജി, കേണല്‍ ഉബൈദ് ഇബ്രാഹിം ബൂമില്‍ഹയില്‍ നിന്നും, വ്യവസായ പ്രമുഖന്‍ കൊവ്വല്‍ ആമു ഹാജി കേന്ദ്ര ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റിലില്‍ നിന്നും ഉപഹാരങ്ങള്‍ സ്വീകരിച്ചു.
സ്‌റ്റേറ്റ് കെ.എം.സി.സിക്കുള്ള അനുമോദനം ജനറല്‍ സെക്രട്ടറി ഇബ്രാഹിം മുറിച്ചാണ്ടി മെട്രോ മുഹമ്മദ് ഹാജിയില്‍നിന്നും, പ്രശസ്ത വാഗ്മി സിദ്ദീഖലി രാങ്ങാട്ടുര്‍, ഡോക്ടര്‍ പി.എ. ഇബ്രാഹിം ഹാജിയില്‍ നിന്നും, ഹരിത സാന്ത്വനം ലോഗോ ഡിസൈനര്‍ ഷബീര്‍ കീഴൂര്‍, ഡോക്ടര്‍ പി.എ.ഇബ്രാഹിം ഹാജിയില്‍ നിന്നും ഉപഹാരങ്ങള്‍ ഏറ്റുവാങ്ങി.
ചടങ്ങില്‍ സിദ്ദീഖലി രാങ്ങാട്ടുര്‍ മുഖ്യ പ്രഭാഷണം നടത്തി. കേന്ദ്ര നേതാക്കളായ കെ.എച്ച്.എം.അഷ്‌റഫ്, അനീസ് ആദം സ്‌റ്റേറ്റ് ഭാരവാഹികളായ ആക്റ്റിംഗ് പ്രസിഡണ്ട് റഈസ് തലശ്ശേരി, ഇബ്രാഹിം മുറിച്ചാണ്ടി, മുഹമ്മദ് വെന്നിയുര്‍, നാസര്‍ കുറ്റിച്ചിറ, ബീരാവുണ്ണി തൃത്താല, ഹനീഫ് ചെര്‍ക്കള, എന്‍.സി. മുഹമ്മദ്കുഞ്ഞി, മുഹമ്മദ് വെട്ടുക്കാട്, മുസ്തഫ തിരൂര്‍, അഡ്വ. സാജിദ് അബൂബകര്‍, സി.കെ.അബ്ദുല്‍ ഖാദര്‍ പ്രസംഗിച്ചു.
ഹാഷിം നൂഞ്ഞേരി, ഖാലിദ് പാറപ്പള്ളി, പി.കെ.അഹമദ്, അബ്ദുര്‍ റഹ്മാന്‍ പൊവ്വല്‍, ഷാഫി ആലക്കോട്, ഇഖ്ബാല്‍ അല്‍ ഹത്ബൂര്‍, എം.എസ്.അലവി, സി.കെ.അബ്ദുല്‍ ഖാദര്‍, അഫ്‌സല്‍ മെട്ടമ്മല്‍, ജലീല്‍ ചന്തേര, ഹസൈനാര്‍ ബീജന്തടക്ക, മുഹമ്മദലി തൃക്കരിപ്പൂര്‍, റഫീഖ് ചെറുവത്തൂര്‍, സി.എച്ച്.നൂറുദ്ദീന്‍, യുസുഫ് മുക്കൂട്, മുനീര്‍ ബന്താട്, ഷബീര്‍ കീഴൂര്‍, എം.എ. മുഹമ്മദലി എന്നിവര്‍ സംബന്ധിച്ചു. ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി സ്വാഗതവും മുനീര്‍ ചെര്‍ക്കള നന്ദിയും പറഞ്ഞു.
Keywords: Dubai-Kasaragod KMCC, Dubai, Charity, Fund.
Related News:
കെ.എം.സി.സി. ഹരിത സാന്ത്വനം പരിപാടി മണ്ഡലം കമ്മിറ്റികള്‍ ബഹിഷ്ക്കരിച്ചു
ദുബൈ-കാസര്‍കോട് കെ.എം.സി.സി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കും: യഹ്യ തളങ്കര
Related News:
കെ.എം.സി.സി. ഹരിത സാന്ത്വനം പരിപാടി മണ്ഡലം കമ്മിറ്റികള്‍ ബഹിഷ്ക്കരിച്ചു
ദുബൈ-കാസര്‍കോട് കെ.എം.സി.സി പ്രശ്നങ്ങള്‍ ചര്‍ച്ചചെയ്ത് പരിഹരിക്കും: യഹ്യ തളങ്കര