city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ദുബൈയില്‍ മരണപ്പെടുന്നവരുടെ അനന്തര കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കെയര്‍ യൂണിറ്റുമായി കെ എം സി സി, അശ്‌റഫ് പാവൂര്‍ ചെയര്‍മാന്‍, ഇബ് റാഹീം ബേരിക്ക ജന. കണ്‍വീനര്‍

ദുബൈ : (www.kasargodvartha.com 12.11.2020) ദുബൈയില്‍ മരണപ്പെടുന്നവരുടെ അനന്തര കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഡിസീസ്ഡ് കെയര്‍ യൂണിറ്റ് രൂപവല്‍കരിച്ചു. ചെയര്‍മാനായി അശ്‌റഫ് പാവൂരും ജനറല്‍ കണ്‍വീനറായി ഇബ് റാഹീം ബേരികെയും കണ്‍വീനര്‍മാരായി സുഹൈല്‍ കോപ്പ, ശബീര്‍ കീഴൂര്‍, ബശീര്‍ പാറപ്പള്ളി, ശബീര്‍ കൈതക്കാട് എന്നിവര്‍ അടങ്ങിയ ഡിസീസ്ഡ് കെയര്‍ യൂണിറ്റാണ് പ്രസ്തുത കാര്യങ്ങള്‍ക്ക് നേതൃത്വം നല്‍കുക.

ദുബൈയില്‍ മരണപ്പെടുന്നവരുടെ അനന്തര കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ കെയര്‍ യൂണിറ്റുമായി കെ എം സി സി,  അശ്‌റഫ് പാവൂര്‍ ചെയര്‍മാന്‍, ഇബ് റാഹീം ബേരിക്ക ജന. കണ്‍വീനര്‍

കോവിഡ് പശ്ചാത്തലത്തിലും അതിന്നു മുമ്പും ദുബൈയില്‍ മരിക്കുന്നവരുടെ നടപടി ക്രമങ്ങള്‍ ശരിയാക്കുന്നതിന് വേണ്ടി ബന്ധുക്കള്‍ ഏറെ ബുദ്ധിമുട്ടിയിരുന്നു ഈ സാഹചര്യത്തിലാണ് മരിച്ചയാളുടെ ഭൗതിക ശരീരം ദുബൈയില്‍ സംസ്‌കരിക്കുന്നതിനോ നാട്ടിലെത്തിക്കുന്നതിനോ ആവശ്യമായ നിയമ സഹായം ചെയ്യുന്നതിനായി പുതിയ വിംഗിനെ തെരെഞ്ഞെടുത്തത്. ഇതിനോടകം തന്നെ ഒരുപാട് പേരെ ജാതി മത രാഷ്ട്ര വ്യത്യാസമില്ലാതെ സ്വന്തം നാട്ടിലേക്ക് എത്തിക്കുന്നതിന് വേണ്ടി കെ എം സി സി വളരെ ക്രിയാത്മകമായി ഇടപെട്ടിരുന്നു.

ഇനി മുതല്‍ തെരെഞ്ഞെടുക്കപ്പെട്ട സമിതി അതിനു നേതൃത്വം നല്‍കുമെന്ന് ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മീറ്റി ആക്ടിങ് പ്രസിഡണ്ട് റാഫി പള്ളിപ്പുറം, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി ആര്‍ മേല്‍പറമ്പ് അറിയിച്ചു. ആശുപത്രി സംബന്ധമായ കാര്യങ്ങള്‍ക്കായി സി എച് നൂറുദ്ദിന്‍ കാഞ്ഞങ്ങാട് ചെയര്‍മാനായും ഡോക്ടര്‍ ഇസ്മാഈല്‍ ജനറല്‍ കണ്‍വീനറുമായ മെഡിക്കല്‍ കെയര്‍ യൂണിറ്റ് പ്രവര്‍ത്തിച്ചു വരുന്നു. 

ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ ഭാരവാഹികളായ മഹ് മൂദ് ഹാജി പൈവളിഗെ, അബ്ദുര്‍ റഹ് മാന്‍ ബീച്ചാരക്കടവ്, അഡ്വ. ഇബ് റാഹീം ഖലീല്‍, കെ പി അബ്ബാസ് കളനാട്, സലാം തട്ടാനാച്ചേരി, ഫൈസല്‍ മുഹ്‌സിന്‍ തളങ്കര എന്നിവരും സംബന്ധിച്ചു.



Keywords: News, Dubai, Dubai-KMCC, COVID-19, Kasaragod, Hospital, Gulf, KMCC with Care Unit to take care of the deceased in Dubai


Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia