കെ സുധാകരന്റെ വിജയത്തിന് അബുദാബിയില്‍ നിന്ന് കെ എം സി സി വോട്ട് കൂട്ടം നാട്ടിലേക്ക്
May 3, 2016, 09:30 IST
അബുദാബി: (www.kasargodvartha.com 03/05/2016) കാല് നൂറ്റാണ്ട് കാലമായി ഇടതു പക്ഷം കുത്തകയാക്കിയ ഉദുമ നിയോജക മണ്ഡലം തിരിച്ച് പിടിക്കുന്നതിന് വേണ്ടി യു ഡി എഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്റെ വിജയത്തിന് അബുദാബിയില്‍ നിന്ന് കെ എം സി സി പ്രവര്‍ത്തകരുടെ വോട്ട് കൂട്ടം നാട്ടിലേക്ക്. വോട്ട് ചെയ്യാന്‍ നാട്ടില്‍ പോകാനാഗ്രഹിക്കുന്ന മുഴുവന്‍ പ്രവര്‍ത്തകരേയും ആവശ്യമായ സഹായങ്ങള്‍ നല്കി നാട്ടിലേക്ക് എത്തിക്കും.
അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്ററില്‍ ചേര്‍ന്ന അബുദാബി ഉദുമ മണ്ഡലം അംഗങ്ങളുടെ യോഗത്തിലാണ് 'വോട്ട് കൂട്ടം' പദ്ധതി ആവിഷ്കരിച്ചത്. മീറ്റ് പ്രസിഡണ്ട് അഷ്റഫ് കീഴൂരിന്റെ അധ്യക്ഷതയില്‍ അബുദാബി കാസര്‍കോട് ജില്ലാ കെ എം സി സി സെക്രട്ടറി അനീസ് മാങ്ങാട് ഉദ്ഘാടനം ചെയ്തു.
ജില്ലാ വൈസ് പ്രസിഡണ്ട് അസീസ് കീഴൂര്‍, ഷമീര്‍ കോട്ടിക്കുളം, ഹനീഫ് മാങ്ങാട്, ഷമീം ബേക്കല്‍, അഷ്റഫ് പൊവ്വല്‍, അഷ്റഫ് പള്ളങ്കോട് പ്രസംഗിച്ചു. ജനറല്‍ സെക്രട്ടറി പി കെ അഷ്റഫ് സ്വാഗതവും ട്രഷറര്‍ നൗഷാദ് മിഹ് റാജ് നന്ദിയും പറഞ്ഞു.
Keywords : Udma, UDF, Election 2016, Dubai, Gulf, KMCC, Abudhabi, K Sudhakaran.