'ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് മഞ്ചേശ്വരത്ത് സ്റ്റോപ്പ് അനുവദിക്കണം'
May 6, 2013, 16:43 IST
ദുബൈ: ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ സ്റ്റോപ്പ് അനുവദിക്കണമെന്ന് മഞ്ചേശ്വരം മണ്ഡലം കെ.എം.സി.സി. യോഗം ആവശ്യപ്പെട്ടു. കാസര്‍കോട് റെയില്‍വേ സ്റ്റേഷന് കഴിഞ്ഞാല്‍ പിന്നെ മംഗലാപുരത്താണ് ദീര്‍ഘദൂര ട്രെയിനുകള്‍ക്ക് സ്റ്റോപ്പുള്ളത്.
സീസണ് കാലയളവില്‍ മുംബൈ, കോഴിക്കോട് എയര്‍പോര്‍ട്ടുകളെ ആശ്രയിക്കുന്ന മഞ്ചേശ്വരം ഭാഗത്തുള്ളവര്‍ കാസര്‍കോട്, മംഗലാപുരം റയില്‍വേ സ്റ്റേഷനുകളിലിറങ്ങിയാല്‍ പിന്നെയും ദീര്‍ഘ ദൂരം യാത്ര ചെയ്യേണ്ട അവസ്ഥയാണൂള്ളത്. പ്രവാസികളുടെ പ്രയാസം കണക്കിലെടുത്ത് ഇതിനു പരിഹാരം കാണാന്‍ മണ്ഡലം എം.എല്‍.എ. പി.ബി. അബ്ദുര്‍ റസാക്ക് മുഖേന കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിവേദനം നല്കാന് തീരുമാനിച്ചു.
മഞ്ചേശ്വരം താലൂക്ക് അനുവദിച്ച യു.ഡി.എഫ്. സര്‍ക്കാരിന് അഭിവാദ്യം അര്‍പ്പിച്ച് മെയ് 17ന് വെള്ളിയാഴ്ച രാത്രി ദുബൈ അല്‍ബറഹ കെ.എം.സി.സി. ആസ്ഥാനത്ത് ആഘോഷ പരിപാടി
സംഘടിപ്പിക്കാനും, മണ്ഡലത്തിലെ ഒരു ക്യാന്‍സര്‍ രോഗിക്കും ഒരു കിഡ്നി രോഗിക്കും ചികിത്സാ സഹായം നല്‍കാനും തീരുമാനിച്ചു. സയ്യിദ് അബ്ദുല്‍ ഹക്കീം അല ബുഖാരിയുടെ പ്രാര്‍ഥനയോടെ ആരംഭിച്ച യോഗത്തില്‍ ഹനീഫ് കല്‍മാട്ട, ഷാഫി ഹാജി പൈവളിഗെ, അയ്യുബ് ഉറുമി, ഡോ. ഇസ്മാഈല്‍ മൊഗ്രാല്‍ താഹിര്‍ മുഗു, സലാം പാടല്‍ സംസാരിച്ചു.

Keywords: Dubai-Manjeshwaram, KMCC, Train, Stop, Railway station Mnjeshwaram, Kasaragod, Kerala, Malayalam news, Kasargod Vartha, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News