Community Event | അബുദബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റിയുടെ 'മഹർജാൻ ഉദുമ സംഗമം' ശ്രദ്ധേയമായി
● കെഎംസിസി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹംസ നടുവിൽ സംഗമം ഉദ്ഘാടനം ചെയ്തു.
● മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ.ഇ.എ. ബക്കർ മുഖ്യപ്രഭാഷണം നടത്തി.
● യുഎഇയിലെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ഉദുമക്കാർ പങ്കെടുത്തു.
അബുദബി: (KasargodVartha) അബുദബി കെഎംസിസി ഉദുമ മണ്ഡലം കമ്മിറ്റിയുടെ മഹർജാൻ ഉദുമ സംഗമം അബുദബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ കല്ലട്ര അബ്ദുൽ ഖാദർ ഹാജി നഗറിൽ വെച്ച് സംഘടിപ്പിച്ചു. കെഎംസിസി സംസ്ഥാന വൈസ് പ്രസിഡൻ്റ് ഹംസ നടുവിൽ ഉദ്ഘാടനം ചെയ്തു. മഹർജാൻ ഫിനാൻസ് കമ്മിറ്റി ചെയർമാൻ അബ്ദുൽ റഹ്മാൻ അധ്യക്ഷത വഹിച്ചു. ചീഫ് കോഡിനേറ്റർ നാസർ കോളിയടുക്കം സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡൻ്റ് കെ.ഇ.എ. ബക്കർ മുഖ്യപ്രഭാഷണം നടത്തി.
ഇസ്ലാമിക് സെൻ്റർ ജനറൽ സെക്രട്ടറി ഹിദായത്തുല്ല, സംസ്ഥാന വൈസ് പ്രസിഡൻ്റ് റഷീദ് പട്ടാമ്പി, സ്റ്റേറ്റ് സെക്രട്ടറിമാരായ ഹനീഫ പടിഞ്ഞാർമൂല, ഷറഫു കുപ്പം, മഹർജാൻ ചെയർമാൻ നൗഷാദ് മിഹ്റാജ്, ഉദുമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.ബി.എം. ശരീഫ്, കൺവീനർ ഹനീഫ മാങ്ങാട്, ട്രഷറർ അഷ്റഫ് മൊവ്വൽ, രക്ഷാധികാരി സലാം ആലൂർ, ഉദുമ പഞ്ചായത്ത് സെക്രട്ടറി എം.എച്ച്. മുഹമ്മദ് കുഞ്ഞി മാങ്ങാട്, ജില്ലാ കെഎംസിസി വൈസ് പ്രസിഡൻ്റ് ഹനീഫ ചള്ളങ്കയം, പുല്ലൂർ പെരിയ പഞ്ചായത്ത് മുൻ പ്രസിഡൻ്റ് മുസ്തഫ പാറപ്പള്ളി, മഞ്ചേശ്വരം മണ്ഡലം പ്രസിഡൻ്റ് അസീസ് പെർമുദ, കാസർകോട് മണ്ഡലം പ്രസിഡൻ്റ് അസീസ് ആറാട്ട്കടവ്, റസാഖ് കുണിയ, മജീദ് ചിത്താരി, ആബിദ് ഉദുമ, കബീർ ചെമ്പരിക്ക, മണ്ഡലം കെഎംസിസി സെക്രട്ടറി മനാഫ് കുണിയ എന്നിവർ പങ്കെടുത്തു. മനാഫ് കുണിയ നന്ദി പ്രകാശിപ്പിച്ചു.
കുടുംബ സംഗമം, വ്യക്തിത്വ വികസന ക്ലാസ്, മുട്ടിപ്പാട്ട് പോലുള്ള മലബാറിലെ തനത് കലാരൂപങ്ങളുടെ മത്സരങ്ങൾ, സാംസ്കാരിക സമ്മേളനം, വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കുള്ള അവാർഡ് ദാനം, അടുത്ത വർഷത്തേക്കുള്ള ജീവകാരുണ്യ പ്രവർത്തനങ്ങളുടെ പദ്ധതി പ്രഖ്യാപനം, മഹർജാൻ നിലാവ് തുടങ്ങിയ വിവിധ പരിപാടികൾ മഹർജാൻ ഉദുമ ഫെസ്റ്റിന്റെ ഭാഗമായി നടന്നു. യുഎഇയിലെ വിവിധ ഭാഗങ്ങളിലുള്ള നിരവധി ഉദുമക്കാർ പങ്കെടുത്തു.
പരിപാടിയുടെ ഭാഗമായി വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചവർക്കായി മർഹൂം ഇബ്രാഹിം ഹാജി കുറ്റിക്കോൽ മെമ്മോറിയൽ ബിസിനസ് എക്സലൻസി അവാർഡ്, മർഹൂം കല്ലട്ര അബ്ദുൽ ഖാദർ ഹാജി മെമ്മോറിയൽ കർമ്മ ശ്രേഷ്ഠ അവാർഡ്, ഉദുമ മണ്ഡലം കെഎംസിസിയുടെ ടാലൻ്റ് അവാർഡ് എന്നിവ നൽകി അനുമോദിച്ചു. സാമൂഹിക രാഷ്ട്രീയ മേഖലകളിലെ പ്രമുഖർ സംഗമത്തിൽ പങ്കെടുത്തു.
#KMCC #UdumaMandalam #AbuDhabiEvents #CulturalGathering #KeralaCommunity #SocialEvents