ഉദുമ മണ്ഡലം കെ.എം.സി.സി സ്മാര്‍ട്ട് ജേര്‍ണി ഏകദിന പഠന യാത്ര 14ന്
Nov 12, 2014, 10:00 IST
ദുബൈ: (www.kasargodvartha.com 12.11.2014) ദുബൈ കെ.എം.സി.സി. ഉദുമ മണ്ഡലം കമ്മിറ്റിയുടെ 'സ്മാര്‍ട്ട് ജേര്‍ണി ഏകദിന പഠന യാത്ര നവംബര്‍ 14 ന് നടക്കും. രാവിലെ എട്ട് മണിക്ക്, ദുബൈ അല്‍ ബറഹയിലുള്ള കെ.എം.സി.സി. ആസ്ഥാന മന്ദിരത്തില്‍ നിന്ന് കല്‍ബയിലേക്കാണ് പഠന യാത്ര സംഘടിപ്പിക്കുന്നത്. സംസ്ഥാന - ജില്ലാ - മണ്ഡലം - പഞ്ചായത്ത് നേതാക്കളടക്കം അമ്പതിലധികം പേര്‍ സംബന്ധിക്കും.
സുശക്തവും ക്രിയാത്മകവുമായ യുവ നേതൃനിരയെ വാര്‍ത്തെടുക്കുന്നതിന്റെ ഭാഗമായാണ് ഇത്തരത്തിലൊരു യാത്ര സംഘടിപ്പിക്കുന്നത്. വ്യക്തിത്വ വികസന ക്ലാസുകള്‍, നേതൃ പരിശീലന പരിപാടികള്‍, സംഘടനാ ചര്‍ച്ചകള്‍, ക്വിസ് മത്സരം, വിനോദസൗഹൃദ മത്സരങ്ങള്‍, മുതിര്‍ന്ന നേതാക്കളുമായുള്ള ആശയ സംവാദങ്ങള്‍, അടുത്ത വര്‍ഷത്തേക്കുള്ള ആശയ രൂപീകരണവും ആസൂത്രണം ചെയ്തിട്ടുണ്ട്. പി.ബി. അബ്ദുര്‍ റസാഖ് എം.എല്‍.എ യാത്ര ഫ്ലാഗ് ഓഫ് ചെയ്യും.
ദുബൈ കെ.എം.സി.സി നേതാകളായ മുനീര്‍ ബന്താട്, മുഹമ്മദ് മാങ്ങാട്, ഖാദര്‍ ബെണ്ടിച്ചാല്‍, ടി.ആര്‍. ഹനീഫ്, അബ്ബാസ് കളനാട്, റാഫി പള്ളിപ്പുറം, ഇല്യാസ് കട്ടക്കാല്‍, ഷബീര്‍ കീഴൂര്‍, ഷംസീര്‍ അടൂര്‍, റിയാസ് നാലാംവാതുക്കല്‍, മുഹമ്മദ് ചെമ്പിരിക്ക, സി.എ ബഷീര്‍, അസ്ലം പടിഞ്ഞാര്‍, ഹാഷി വെസ്റ്റ്, ആരിഫ് ചെരുമ്പ, സിദ്ദീഖ് അടൂര്‍, അഷ്‌റഫ് ബോസ്, നൗഫല്‍ മാങ്ങാടന്‍, കെ.ജി.എന്‍. റൗഫ്, അബ്ദുല്ല ഗുരുക്കള്‍, ഹസീബ് പള്ളിക്കര തുടങ്ങിയവര്‍ നേതൃത്വം നല്‍കും.

Keywords : Dubai-KMCC, Dubai, Gulf, Smart Journey, Dubai KMCC Udma Mandalam Committee.