city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മക്കളെ പേടിക്കുന്ന രക്ഷിതാക്കള്‍ ലഹരിക്കു മുന്നില്‍ കണ്ണടക്കുന്നു: കെ എം സി സി

ദുബൈ: (www.kasargodvartha.com 19.09.2016) നമ്മുടെ രക്ഷിതാക്കള്‍ മക്കളെ പേടിക്കുന്നവരായി മാറുകയാണെന്നും അത് യുവാക്കളുടെ ലഹരി ഉപയോഗത്തിന് കരുത്ത് പകരുകയാണെന്നും ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ദുബൈ കെ എം സി സി ഹാളില്‍ സംഘടിപ്പിച്ച 'ലഹരിയില്‍ എരിയുന്ന ജീവിതം' എന്ന വിഷയത്തിലുള്ള ടേബിള്‍ ടോക്ക് അഭിപ്രായപ്പെട്ടു.

തെറ്റുകള്‍ക്കു മുന്നില്‍ അരുതേ എന്നു പറയാന്‍ പല മാതാപിതാക്കള്‍ക്കും കഴിയുന്നില്ല. മക്കള്‍ മോശം കൂട്ടുകെട്ടിലേക്ക് പോകുമ്പോള്‍ വിലക്കേണ്ടവര്‍ അതിനു കഴിയാതെ കണ്ണീരോടെ നോക്കിനില്‍ക്കുന്ന അവസ്ഥകളാണ്. ചെറിയ പ്രായം തൊട്ട് തന്നെ മക്കള്‍ക്ക് ധാര്‍മികത പകര്‍ന്നുകൊടുത്ത് സ്വയം മാതൃകയാവണം. മോശം കൂട്ടുകെട്ടും അമിതമായ സ്വാതന്ത്ര്യവുമാണ് തെറ്റിലേക്ക് വഴിതുറക്കുന്നത്.

ആവശ്യത്തിലധികം പണം നല്‍കുന്നതും അപകടകരമാണ്. കുഞ്ഞുനാള്‍ മുതല്‍ തന്നെ ഒരു ജാഗ്രത ഉണ്ടായാല്‍ മക്കളെ തെറ്റില്‍ നിന്നും രക്ഷിക്കാന്‍ കഴിയുമെന്നും ചര്‍ച്ചയില്‍ പങ്കെടുത്തവര്‍ പറഞ്ഞു.  നമ്മുടെ നാടുകളില്‍ അതിവേഗം പടര്‍ന്നുപിടിച്ചുകൊണ്ടിരിക്കുന്ന സാമൂഹിക വിപത്താണ് ലഹരി ഉപയോഗം. അധാര്‍മികവഴിയില്‍ നടക്കുന്നവരും അസാന്‍മാര്‍ഗിക കൂട്ടുകെട്ടും ഇളം തലമുറകളെവരെ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും ലോകത്തേക്ക് വലിച്ചുകൊണ്ടുപോകുന്നു. പട്ടണങ്ങളുടേയും

അങ്ങാടികളുടെയും ഇരുണ്ട ഇടനാഴികളില്‍ നിന്നും കുഗ്രാമങ്ങളിലെ പ്രൈമറി കലാലയ കാംപസുകളിലേക്ക് വരെ ലഹരിമാഫിയയുടെ കരാളഹസ്തങ്ങള്‍ നീണ്ടിരിക്കുന്നു. കുടുംബസമാധാനം തകരുന്നതോടൊപ്പം സാമൂഹിക സുരക്ഷയ്ക്കും വന്‍ഭീഷണിയാവുന്ന ഈ വിപത്തിനെ പ്രതിരോധിക്കാന്‍ ശക്തമായ ബോധവത്ക്കരണവും നിതാന്ത ജാഗ്രതയും അനിവാര്യമാണ്. തന്റെ മക്കള്‍ വഴിതെറ്റില്ലെന്ന അമിതപ്രതീക്ഷ വച്ചുപുലര്‍ത്തിയിരുന്ന രക്ഷിതാക്കളില്‍ പലരും ഇന്ന് കണ്ണീരിലാണ്. പ്രവാസി മക്കളേയാണ് ലഹരിമാഫിയ മുഖ്യമായും ലക്ഷ്യം വെക്കുന്നത്. ഇതിനെ കുറിച്ച് നാം ബോധവാന്‍മാരാകേണ്ടതുണ്ടെന്നും സംഗമം അഭിപ്രായപ്പെട്ടു.

ഒരുവശത്ത് ലഹരികളുടെ ഉപഭോഗമാണ് അസാന്‍മാര്‍ഗിക വഴികളിലേക്ക് വഴിനടത്തുന്നതെങ്കില്‍ ഇതിന്റെ മറ്റൊരു വശം സോഷ്യല്‍ മീഡിയകളാണ്. അമിതമായി സോഷ്യല്‍ മീഡിയകളില്‍ മുഴുകുന്ന കൗമാരം മറ്റൊരു ലഹരിക്ക് അടിമപ്പെടുകയാണ്. രക്ഷിതാക്കളുടെ അമിത ആത്മവിശ്വാസവും വഴിതെറ്റിപ്പോകുന്നതില്‍ മുഖ്യ ഘടകമാണെന്ന് പരിപാടിയില്‍ സംസാരിച്ച മാധ്യമ പ്രവര്‍ത്തകന്‍ എബി കുട്ടിയാനം അഭിപ്രായപ്പെട്ടു.

ദുബൈ കെ എം സി സി സംസ്ഥാന വൈസ് പ്രസിഡന്റ് ഹസൈനാര്‍ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജന സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു. ദുബൈ കെ എം സി സി സെക്രട്ടറി അഷ്‌റഫ് കൊടുങ്ങല്ലൂര്‍, ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ ആക്ടിംഗ് പ്രസിഡന്റ് മഹ് മൂദ് കുളങ്കര, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷര്‍ മുനീര്‍ ചെര്‍ക്കള, അജ്മാന്‍ കെ എം സി സി കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഷ്‌റഫ് നീര്‍ച്ചാല്‍, സെക്രട്ടറി ശരീഫ് പൈക്ക, ഹനീഫ് ടി ആര്‍, മുഹമ്മദ് അലി തൃക്കരിപ്പൂര്‍, അയ്യൂബ് ഉറുമി, ഡോക്ടര്‍ ഇസ്മാഈല്‍, എ ജി എ റഹ് മാന്‍, യൂസഫ് മുക്കൂട്, അസീസ് ബെള്ളൂര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

ദുബൈ കെ എം സി സി കാസര്‍കോട്, മണ്ഡലം കമ്മിറ്റിയുടെ സ്‌നേഹോപഹാരം യുവ മാധ്യമ പ്രവര്‍ത്തകന്‍ എബി കുട്ടിയാനത്തിനുള്ള സ്‌നേഹോപഹാരം ദുബൈ കെ എം സി സി, സര്‍ഗധാര ചെയര്‍മാന്‍ അഷ്‌റഫ് കൊടുങ്ങല്ലൂര്‍ സമ്മാനിച്ചു. ഇ ബി അഹ് മദ്, അസീസ് കമാലിയ, കരീം മൊഗര്‍, സിദ്ദീഖ് ചൗക്കി, റഹീം നെക്കര, റഹ് മാന്‍ പടിഞ്ഞാര്‍, നജീബ് പീടികയില്‍, ജാസിം പടന്ന, സുബൈര്‍ കുബണൂര്‍, ഫൈസല്‍ മൊഹ്‌സിന്, ഇല്യാസ് കട്ടക്കാല്‍, ഷബീര്‍ കീഴൂര്‍, ഷംസീര്‍ അടൂര്‍, സിദ്ദീഖ് അടൂര്‍, സിദ്ദീഖ് കനിയടുക്കം, സുബൈര്‍ മാങ്ങാട്, ഉപ്പി കല്ലിങ്ങായ്, ഖലീല്‍ ചൗക്കി, സാബിത് ചൗക്കി, ഷഹീര്‍ അര്‍ജാല്‍, നിസാം ചൗക്കി, അന്‍വര്‍ കാറഡുക്ക, ഹസ്‌കര്‍ ചൂരി, മുഹമ്മദ് ചെമ്പരിക്ക, ഷംസു ചിറക്കല്‍, മുനീര്‍ പള്ളിപ്പുറം, തഹ്‌സീന്‍ അര്‍ജാല്‍, നസീര്‍ ഐവ, തഹ്ശി മൂപ, ഷബീര്‍ അര്‍ജാല്‍, ഖാദര്‍ പൈക്ക തുടങ്ങിയവര്‍ സംബന്ധിച്ചു.

ഹനീഫ് കുംബഡാജെ ഖിറാഅത്തും ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം ട്രഷര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു.

മക്കളെ പേടിക്കുന്ന രക്ഷിതാക്കള്‍ ലഹരിക്കു മുന്നില്‍ കണ്ണടക്കുന്നു: കെ എം സി സി

Keywords : Dubai, KMCC, Programme, Inauguration, Gulf, Table Talk, Drugs, Campaign.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia