city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്ലിം ലീഗിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്ക് പിന്നില്‍ പഴയ തലമുറകളുടെ ത്യാഗം: ഹനീഫ ചെര്‍ക്കള

ദുബൈ: (www.kasargodvartha.com 22/03/2016) കേരള രാഷ്ട്രീയത്തിലും കേരളത്തിന് പുറത്തും മുസ്ലിം ലീഗ് എന്ന രാഷ്ട്രീയ പ്രസ്ഥാനം അജയ്യ ശക്തിയായി നാള്‍ക്കുനാള്‍ വളര്‍ന്നു പന്തലിച്ചു കൊണ്ടിരിക്കുകയാണെന്നും ഹരിത രാഷ്ട്രീയത്തിന്റെ അത്ഭുതകരമായ ഈ വളര്‍ച്ചയ്ക്ക് പിന്നില്‍ പഴയ തലമുറകളുടെ കഠിനാധ്വാനവും വിയര്‍പ്പും കലര്‍ന്നിട്ടുണ്ടെന്നും അവരുടെ ത്യാഗങ്ങളാണ് മുസ്ലിം ലീഗിന് കരുത്തേകിയതെന്നും ദുബൈ കെ എം സി സി നേതാവ് ഹനീഫ ചെര്‍ക്കള പറഞ്ഞു. ദുബൈ കെ എം സി സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച 'ഹരിത രാഷ്ട്രീയത്തില്‍ അന്‍പതാണ്ട്' എന്ന സ്വീകരണ യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

അക്രമവും അഴിമതിയും നടമാടുന്ന മലീമസ രാഷ്ട്രീയത്തിന് വിഭിന്നമായി സമൂഹത്തിന് ആരോഗ്യ - വിദ്യഭ്യാസ മേഖലകളിലും അവശത വിഭാഗത്തിന് സമസ്ത മേഖലകളിലും കാരുണ്യഹസ്തം നീട്ടി തുല്യതകളില്ലാത്ത പ്രവര്‍ത്തനങ്ങളുമായി മുസ്ലിം ലീഗ് കുതിക്കുമ്പോള്‍ കടന്നുവന്ന വഴികളില്‍ കയ്യൊപ്പ് ചാര്‍ത്തിയ തലമുറകളെ അംഗീകരിക്കാനും അവരെ ആദരിക്കാനും പുതുതലമുറ തയ്യാറാവുന്നത് മാതൃകാപരമാണെന്നും ചെങ്കള പഞ്ചായത്ത് കമ്മിറ്റിയെ മുക്തഖണ്ഡം പ്രസംശിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

പുണ്ടൂര്‍, പനിയ, നാരംപാടി തുടങ്ങിയ ഗ്രാമങ്ങളില്‍ മുസ്ലിം ലീഗിന്റെ വളര്‍ച്ചയ്ക്ക് അഹോരാത്രം പരിശ്രമിച്ച എസ് എം അബ്ദുല്ല, പി എം മുഹമ്മദ് ഹാജി എന്നീ പൗരപ്രമുഖരെയാണ് യോഗം ആദരിച്ചത്. ഹ്രസ്വ സന്ദര്‍ശനാര്‍ത്ഥം ദുബൈയില്‍ എത്തിയതായിരുന്നു ഇരുവരും. ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ ട്രഷറര്‍ മുനീര്‍ ചെര്‍ക്കള അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് കമ്മിറ്റി ജനറല്‍ സെക്രട്ടറി അസീസ് കമാലിയ സ്വാഗതം പറഞ്ഞു.

ജില്ലാ ഉപാധ്യക്ഷന്‍ മഹ് മൂദ് കുളങ്ങര ഉപഹര സമര്‍പ്പണം നടത്തി. ജില്ലാ ആക്ടിംഗ് ജനറല്‍ സെക്രട്ടറി ഹസൈനാര്‍ ബീജന്തടുക്കം, ജില്ലാ നേതാക്കളായ സി എച്ച് നൂറുദ്ദീന്‍, ഹനീഫ ടി ആര്‍, മണ്ഡലം പ്രസിഡണ്ട് സലാം കന്യാപ്പാടി, ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ്, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍, വിവിധ കമ്മിറ്റി നേതാക്കളായ കരീം മൊഗര്‍, സുബൈര്‍ മൊഗ്രാല്‍, മുനീഫ് ബദിയടുക്ക, റഹീം താജ്, സിദ്ദീഖ് കനിയടുക്കം, നൗഫല്‍ ചേരൂര്‍, നാസര്‍ മല്ലം, ഷാജഹാന്‍, അസീസ് എതിര്‍ത്തോട്, ഹനീഫ എസ് എം, മുഹമ്മദ് ഹനീഫ നാരംപാടി, അഷ്‌റഫ് പൈക്ക തുടങ്ങിയവര്‍ സംസാരിച്ചു. റിലീഫ് സെല്‍ ചെയര്‍മാന്‍ സത്താര്‍ നാരംപാടി നന്ദി പറഞ്ഞു.

മുസ്ലിം ലീഗിന്റെ ഇന്നത്തെ വളര്‍ച്ചയ്ക്ക് പിന്നില്‍ പഴയ തലമുറകളുടെ ത്യാഗം: ഹനീഫ ചെര്‍ക്കള

Keywords : Dubai, KMCC, Meeting, Muslim-league, Cherkala, Gulf, Haneef Cherkala.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia