city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മനസില്‍ അനുഭൂതിയുടെ സംഗീതം പെയ്തിറങ്ങിയ കെ എം സി സി പ്രവാസീയം നവ്യാനുഭവമായി

ജിദ്ദ: (www.kasargodvartha.com 14/04/2015) സങ്കര ഭാഷയുടെ സംഗമഭൂമിയായ കാസര്‍കോട് നിവാസികളുടെ ആഘോഷകരമായ ഒത്തുചേരലിന് വേദിയൊരുക്കിയ കാസര്‍കോട് ജില്ലാ കെ എം സി സി യുടെ 'പ്രവാസീയം 2015' സംഘാടന മികവുകൊണ്ടും അവതരണ ശൈലികൊണ്ടും ജനപങ്കാളിത്തംകൊണ്ടും വേറിട്ട അനുഭവമായി.

ഹരിതരാഷ്ട്രീയത്തിന്റെ പ്രസക്തി വര്‍ദ്ധിച്ചുവരികയാണെന്നും തീവ്രവാദ-ഫാസിസ്റ്റ് ആശയങ്ങള്‍ക്കെതിരെയുള്ള പോരാട്ടത്തില്‍ പൊതു സമൂഹം മുസ്ലിം ലീഗ് പ്രസ്ഥാനത്തോടൊപ്പം അണി ചേരണമെന്നും കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി എം.സി. ഖമറുദ്ദീന്‍ പറഞ്ഞു. പ്രവാസീയം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

മലയാളക്കരയില്‍ നടന്നുകൊണ്ടിരിക്കുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെയെല്ലാം സ്രോതസ്സ് കെ എം സി സി യാണെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു. പ്രസിഡണ്ട് ഹസന്‍ ബത്തേരി അധ്യക്ഷത വഹിച്ചു. ഏറനാട്  എം എല്‍ എ പി.കെ. ബഷീര്‍ മുഖ്യാതിഥിയായിരുന്നു. ചെയര്‍മാന്‍ അന്‍വര്‍ ചേരങ്കൈ സംഘടനയുടെ ഭാവി പ്രവര്‍ത്തനങ്ങളുടെ പ്രഖ്യാപനവും റിപോര്‍ട്ടും അവതരിപ്പിച്ചു. ഉദ്ഘാടന സമ്മേളനത്തില്‍ നാഷണല്‍ കമ്മിറ്റി ആക്റ്റിംഗ് പ്രസിഡണ്ട് പി.ടി. മുഹമ്മദ്, സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡണ്ട് അഹമ്മദ് പാളയാട്ട്, ഫായിദ അബ്ദുര്‍ റഹ് മാന്‍, കെ.വി.എ. ഗഫൂര്‍, സഹല്‍ തങ്ങള്‍, പി.എം.എ. ജലീല്‍, റസാഖ് മാസ്റ്റര്‍, മജീദ് പുകയുര്‍, വി.പി. മുസ്തഫ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

കുട്ടികള്‍ക്കുള്ള പെയിന്റിംഗ് മത്സരത്തോടെയാണ് പരിപാടിക്ക് തുടക്കമായത്. ക്വിസ് മത്സരം കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ആക്സ്റ്റിംഗ് സെക്രട്ടറി ഇ.പി. ഉബൈദുല്ലയും ബിരിയാണി മത്സരം കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി കുടുംബ വേദി ചെയര്‍മാന്‍ സി കെ ഷാക്കിറും  സ്‌പോര്‍ടസ് മത്സരങ്ങള്‍ ഉമ്മര്‍ അരിപാമ്പ്രയും ഉദ്ഘാടനം ചെയ്തു.

പി.സി. റഹ് മാന്‍, ഫസ്‌ന നൗഫല്‍, നജ്മ റിയാസ് എന്നിവര്‍ വിധികര്‍ത്താക്കളായ ബിരിയാണി മത്സരത്തില്‍ റഷീദ ഷരീഫ് ഒന്നാം സ്ഥാനവും ഖുബ്‌റ ലത്വീഫ് രണ്ടാം സ്ഥാനവും സഫിയ അന്‍വര്‍ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. ഇര്‍ഷാദ് പുത്തൂര്‍ ക്വിസ് മാസ്റ്റര്‍ ആയ മത്സരത്തില്‍ കാസര്‍കോട് ടീം, മഞ്ചേശ്വരം ടീം, ഉദുമ ടീം യഥാക്രമം ഒന്ന് രണ്ട് മൂന്ന് സ്ഥാനങ്ങള്‍ കരസ്ഥമാക്കി.

ഫാത്വിമ ഇബ്രാഹിം, ഷാഹിദ അഷ്‌റഫ് എന്നിവര്‍ നിയന്ത്രിച്ച സ്ത്രീകള്‍ക്ക് വേണ്ടിയുള്ള ക്വിസ് മത്സരത്തില്‍ ഷിറിന്‍ ഹമീദ്, മിസ്രിയ ഹമീദ്, ഫാത്വിമ ഹിബ എന്നിവരുടെ ടീം ഒന്നാം സ്ഥാനവും ഫാത്വിമ ഷെസ, ഷമാന സുബൈര്‍, ആയിഷ എന്നിവരടങ്ങിയ ടീം രണ്ടാം സ്ഥാനവും കരസ്ഥമാക്കി. മത്സര വിജയികള്‍ക്ക് കെ എം സി സി സെന്‍ട്രല്‍ കമ്മിറ്റി ചെയര്‍മാന്‍ പഴേരി കുഞ്ഞിമുഹമ്മദ്, നിസാം മമ്പാട് എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.


കെ.ജെ. കോയയുടെ നിയന്ത്രണത്തില്‍ സുല്‍ഫി ബാബു രാജ്, ഹാരിസ് എന്നിവരുടെ മേല്‍നോട്ടത്തിലുള്ള ഓര്‍ക്കസ്ട്രയില്‍ നൂഹ് ബീമാപള്ളി, അബ്ദുല്ല ഹിറ്റാച്ചി, എം.സി. ഖമറുദ്ദീന്‍, അഷ്‌റഫ് ഉപ്പള, ഇബ്ബു ഭായി, റഫീഖ് കൊടിയമ്മ എന്നിവര്‍ ഗാനങ്ങള്‍ ആലപിച്ചു. ഒപ്പനയും അറബിക് ഡാന്‍സും സദസിനു ഉണര്‍വേകി.

അബ്ദുല്‍ ഖാദര്‍ മഹറാജ്, ഹനീഫ മുണ്ടക്കട്ക്ക, ജാഫര്‍ എരിയാല്‍, സമീര്‍ ചേരങ്കൈ, ഷഫീഖ് തൃക്കരിപ്പൂര്‍, അബ്ദുല്ല ചന്തേര, അബൂബക്കര്‍ തൃക്കരിപ്പൂര്‍, ജലീല്‍ ചെര്‍ക്കള, റഹീം പള്ളിക്കര എന്നിവര്‍ പരിപാടിയുടെ സംഘാടകരായിരുന്നു. ബഷീര്‍ തൊട്ടിയന്‍, ബഷീര്‍ ചിത്താരി എന്നിവര്‍ മത്സരങ്ങള്‍ നിയന്ത്രിച്ചു. അബ്ദുല്ല ഹിറ്റാച്ചി സ്വാഗതവും ഖാദര്‍ ചെര്‍ക്കള നന്ദിയും പറഞ്ഞു.


മനസില്‍ അനുഭൂതിയുടെ സംഗീതം പെയ്തിറങ്ങിയ കെ എം സി സി  പ്രവാസീയം നവ്യാനുഭവമായി


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
ഹാക്കിംഗ് വിദഗ്ദ്ധനെ കടത്തിവെട്ടിയ വീട്ടുജോലിക്കാരി; സൗദി വീട്ടുടമയുടെ ഇമെയില്‍ അക്കൗണ്ട് ഫിലിപ്പീന യുവതി തിരിച്ചുപിടിച്ചത് 2 മണിക്കൂറിനുള്ളില്‍

Keywords:  KMCC, Gulf, Kasaragod, M.C. Khamaruddeen, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia