കെ.എം.സി.സി മെമ്പര്‍ഷിപ് കോഴിക്കോട് ജില്ലാതല ക്യാമ്പയിന് തുടക്കമായി
Sep 27, 2012, 14:31 IST
മനാമ: ബഹ്‌റൈ കെ.എം.സി.സി 2012-2014 വര്‍ഷത്തെ മെമ്പര്‍ഷിപ് ക്യാമ്പയിന്റെ ഭാഗമായി കോഴിക്കോട് ജില്ലാ കെ.എം.സി.സി സംഘടിപ്പിച്ച ജില്ലാതല ക്യാമ്പയിന്‍ മനാമയില്‍ തുടക്കം കുറിച്ചു.
ചടങ്ങ് എസ്.വി. ജലീല്‍ ഉദ്ഘാടനം ചെയ്തു. മനാമ കെ.എം.സി.സി ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിയില്‍ ആദ്യ മെമ്പര്‍ഷിപ്പ് നാദാപുരം മണ്ഡലത്തിലെ നാസര്‍ ഹാജി പുളിയാവിന് നല്‍കി ജില്ലാ പ്രസിഡന്റ് അലി കൊയിലാണ്ടി ഉദ്ഘാടനം ചെയ്തു.
ടി. അന്തുമാന്‍ ഫരീദ, അബ്ദുര്‍ റഹ്മാന്‍ ഹാജി, മുസ്തഫ, ടി.പി. മുഹമ്മദലി, ഇ.പി. മുഹമ്മദ് ഹാജി, മുഹമ്മദ് കൊട്ടാരത്തില്‍ ഹമീദ് അയനിക്കാട് തുടങ്ങിയവര്‍ ആശംസാപ്രസംഗം നടത്തി. എ.പി. ഫൈസല്‍ സ്വാഗതവും, സൂഫി ജീലാനി നന്ദിയും പറഞ്ഞു.
Keywords: KMCC, Kozhikode, Campaign, Start, Manama, Gulf, Malayalam news