സമൂഹമാധ്യമങ്ങളിലെ വിനിമയങ്ങളിലും സംസ്കരണം അനിവാര്യം: അബ്ദുസ്സലാം ദാരിമി ആലംപാടി
Jun 17, 2015, 10:45 IST
ദുബൈ: (www.kasargodvartha.com 17/06/2015) റമദാന് ആത്മ സംസ്കരണത്തിന്റെ മാസമാണെന്നും, കാലികസമൂഹത്തെ ഗ്രസിച്ചിരിക്കുന്ന നവസമൂഹമാധ്യമങ്ങളിലെ ആശയ വിനിമയങ്ങളിലും ഇടപെടലുകളിലും ഈ സംസ്കരണം അനിവാര്യമാണെന്നും സമസ്ത കാസര്‍കോട് ജില്ലാ മുഷാവറ അംഗം അബ്ദുസ്സലാം ദാരിമി ആലംപാടി അഭിപ്രായപ്പെട്ടു. ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി അല്‍ബറഹാ ആസ്ഥാനത്ത് സംഘടിപ്പിച്ച 'മര്‍ഹാബാ യാ റമദാന്' എന്ന സംഗമത്തില്‍ മുഖ്യ പ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇത്തരം മാധ്യമങ്ങളുടെ സ്വാധീനം സമുദായത്തിന്റെയും വിഞ്ജാനത്തിന്റെയും വളര്‍ച്ചക്ക് ഉപകരിക്കുമ്പോള്‍ തന്നെ അത് ദുരുപയോഗം ചെയ്യുന്നതിലൂടെ കുടുംബ ജീവിതത്തിനും വ്യക്തി ജീവിതത്തിനും ഭീഷണിയായി തീര്‍ന്നിരിക്കുകയാണ്. സമാഗതമായിരിക്കുന്ന റമദാനിനെ മുന്‍നിര്‍ത്തി നവമാധ്യമങ്ങളിലെ ചതിക്കുഴികള്‍ തിരിച്ചറിഞ്ഞ് ഉപയോഗത്തില്‍ സൂക്ഷ്മത പുലര്‍ത്തണം. കാരുണ്യ പ്രവര്‍ത്തനങ്ങളോടൊപ്പം സന്ദര്‍ഭോജിത സദസുകളൊരുക്കി ദീനീ ദഅ് വത്തിനായി കെ.എം.സി.സി സമയം കണ്ടെത്തുന്നത് ഏറെ പ്രശംസനീയമാണ്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കെ.എം.സി.സി കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ഇബ്രാഹിം എളേറ്റില്‍ ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സലാം കന്യാപാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ട് കടവ് സ്വാഗതം പറഞ്ഞു. പി.കെ അന്‍വര്‍ നഹ, ഹുസൈനാര് ഹാജി എടച്ചാക്കൈ, ഹനീഫ ചെര്‍ക്കള, ഹനീഫ കല്‍മട്ട, ഹംസ തൊട്ടി, അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, ഇസ്ഹാഖ് ഇര്‍ഷാദി ഹുദവി, ഹസൈനാര്‍ ബീജന്തടുക്ക, ശരീഫ് പൈക്ക, സി.എച്ച് നൂറുദ്ദീന്‍, ടി.ആര് ഹനീഫ്, മുഹമ്മദലി തൃക്കരിപ്പൂര്‍, ഖാദര്‍ ബെണ്ടിച്ചാല്‍, ഖലീല്‍ പതിക്കുന്നില്‍, അയ്യൂബ് ഉറുമി, ഡോക്ടര്‍ ഇസ്മാഈല്‍, മുനീര്‍ ബന്താട്, യൂസുഫ് മുക്കൂട് സംസാരിച്ചു.
ഇ.ബി അഹമ്മദ്, അസീസ് കമാലിയ, കരീം മൊഗര്‍, സത്താര്‍ ആലംപാടി, സിദ്ദീഖ് ചൗക്കി, മുനീഫ് ബദിയടുക്ക, റഹീം നെക്കര, റഹ് മാന്‍ പടിഞ്ഞാര്‍, റഹീം ചെങ്കള, ഫൈസല്‍ ദീനാര്‍, ശബീര്‍ കീഴൂര്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അസീസ് ബെള്ളൂര്‍, സിദ്ദീഖ് കനിയടുക്കം, മൊയ്തീന്‍കുഞ്ഞി സി.എ നഗര്‍, ത്വല്‍ഹത് തളങ്കര, ഹസന്‍കുട്ടി പതിക്കുന്നില്‍, റസാഖ് ബദിയടുക്ക, ശംസീര്‍ അഡൂര്‍, ഇല്യാസ് കട്ടക്കാല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.

Keywords : Dubai, KMCC, Kasaragod, Committee, Programme, Inauguration, Gulf, Abdul Salam Darimi Alampady, Ramadan.