സോഷ്യല്‍ മീഡിയകളിലെ അതിവൈകാരിക പ്രകടനങ്ങള്‍ സമൂഹത്തില്‍ ഛിദ്രത വളര്‍ത്താനേ ഉപകരിക്കൂ: പി കെ അന്‍വര്‍ നഹ
Aug 27, 2016, 08:30 IST
ദുബൈ: (www.kasargodvartha.com 27/08/2016) സോഷ്യല്‍മീഡിയ സമൂഹത്തില്‍ നിര്‍ണായക സ്വാധീനമുറപ്പിച്ച പുതിയകാലത്ത് എവിടെയോ നടക്കുന്ന ചെറിയ സംഭവങ്ങളെ പോലും എരിവും പുളിയും ചേര്‍ത്ത് സമൂഹ മാധ്യമങ്ങള്‍ വഴി അതിവൈകാരികതയോടെ പടച്ച് വിടുന്ന പ്രവണത സമൂഹത്തില്‍ ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാനേ ഉപകരിക്കൂവെന്ന് ദുബൈ കെ എം സി സി സംസ്ഥാന പ്രസിഡണ്ട് പി കെ അന്‍വര്‍ നഹ പറഞ്ഞു. എവിടെയോ ഇരുന്നുള്ള വൈകാരിക പ്രകടനങ്ങളും വെല്ലുവിളികളുമല്ല സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടുമുള്ള സഹിഷ്ണുതയും സേവന സന്നദ്ധതയുമാവണം യുവാക്കളുടെ ലക്ഷ്യം. എങ്കില്‍ മാത്രമെ ഒരു ബഹുസ്വര സമൂഹത്തില്‍ ഉത്തമ വിഭാഗമായി നമുക്ക് മാറാന്‍ കഴിയൂ. കാരുണ്യത്തിന്‍ കാവലാളാവുക എന്ന പ്രമേയവുമായി ദേര റാഫി ഹോട്ടലില്‍ ദുബൈ കെ എം സി സി മധൂര്‍ പഞ്ചായത്ത് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണ്ഡലം പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. സംസ്ഥാന കെ എം സി സി പ്രസിഡണ്ട് അബ്ദുല്‍ ഖാദര്‍ അരിപ്പാംബ്ര മുഖ്യ പ്രഭാഷണം നടത്തി. സംയമനവും ജീവകാരുണ്യവുമാണ് മുസ്ലിം ലീഗിന്റെ രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയെന്നും അതിനാലാണ് അരാഷ്ട്രീയബോധം യുവാക്കള്‍ക്കിടയില്‍ വളരുമ്പോഴും മുസ്ലിം ലീഗ് നിര്‍ണ്ണായക രാഷ്ട്രീയ ശക്തിയായി വളരുന്നതെന്നും ഖാദര്‍ അരിപ്പാംബ്ര ഉല്‍ബോധിപ്പിച്ചു.
പഞ്ചായത്ത് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ഹാരിസ് ചൂരി മുഖ്യാതിഥിയായിരുന്നു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ പ്രസിഡണ്ടുകൂടിയായ ഹാരിസ് ചൂരിക്കുള്ള ഉപഹാരം വ്യവസായ പ്രമുഖന്‍ ഹംസ മധൂര്‍ സമ്മാനിച്ചു. ജില്ലാ കെ എം സി സി പ്രസിഡണ്ട് ഹംസ തൊട്ടി, ജില്ലാ ഉപദേശക സമിതി ജനറല്‍ കണ്‍വീനര്‍ ഹനീഫ ചെര്‍ക്കള, ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, ട്രഷര്‍ മുനീര്‍ ചെര്‍ക്കള, ടി ഇ മുക്താര്‍, സഹഭാരവാഹികളായ മഹ് മൂദ് കുളങ്കര, ഹസൈനാര്‍ ബീജന്തടുക്ക തുടങ്ങിയവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ മധൂര്‍ പഞ്ചായത്ത് കെ എം സി സി കമ്മിറ്റിക്ക് രൂപം നല്‍കി. റിട്ടേണിംഗ് ഓഫീസര്‍ നൂറുദ്ദീന്‍ ആറാട്ടുകടവ്, നിരീക്ഷകന്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ തെരെഞ്ഞെടുപ്പ് നിയന്ത്രിച്ചു. ഭാരവാഹികളായി മധൂര്‍ ഹംസ (ഉപദേശക സമിതി ചെയര്‍മാന്‍), ജമാല്‍ പാറക്കെട്ട് (പ്രസിഡണ്ട്), മന്‍സൂര്‍ ചൂരി, ഷരീഫ് ഹിദായത്ത് നഗര്‍, ഹസീബ് പാറക്കെട്ട്, അന്‍വര്‍ പടഌ സഹദ് അറന്തോട് (വൈസ് പ്രസിഡണ്ടുമാര്‍), റംഷൂദ് ചെട്ടുംകുഴി (ജനറല്‍ സെക്രട്ടറി), ലത്വീഫ് ചൂരി, നിസാമുദ്ദീന്‍ പുളിക്കൂര്‍, മൊയ്തു ചെട്ടുംകുഴി, ആബിദ് ബാഷ കാളിയങ്കാട്, സുഹൈല്‍ കോപ്പ (ജോ. സെക്രട്ടറിമാര്‍), ബാദിഷ ഹിദയാത്ത് നഗര്‍ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.
മണ്ഡലം ഭാരവാഹികളായ കരീം മൊഗര്‍, സിദ്ദീഖ് ചൗക്കി, റഹ് മാന്‍ പടിഞ്ഞാര്‍, മുനീഫ് ബദിയടുക്ക, ഫൈസല്‍ ദീനാര്‍, ഉപ്പി കല്ലങ്കൈ, ഹനീഫ കുംബഡാജെ, അഷ്‌കര്‍ ചൂരി, ഖലീല്‍ ചൗക്കി തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ഷരീഫ് മാസ്റ്റര്‍ ഹിദായത്ത് നഗര്‍ സ്വാഗതവും റംഷൂദ് ചെട്ടുംകുഴി നന്ദിയും പറഞ്ഞു.
Keywords: Kasaragod, Kerala, Social networks, KMCC, Dubai, Gulf, Madhur, KMCC Madhur Panchayath committee office bearers.