city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ബി ആര്‍ ഡി സി ഉദ്യോഗസ്ഥരുമായി കെ എം സി സി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി

ദുബൈ: (www.kasargodvartha.com 29.04.2016) ദുബൈ ട്രേഡ് സെന്ററില്‍ നടന്ന അറേബ്യന്‍ എയര്‍ മാര്‍ക്കെറ്റില്‍ പങ്കെടുക്കാന്‍ നാട്ടില്‍ നിന്നുമെത്തിയ ബി ആര്‍ ഡി സി ഉദ്യോഗസ്ഥരുമായി ദുബൈ കെ എം സി സി ഉദുമ മണ്ഡലം നേതാക്കള്‍ ദുബൈ ട്രേഡ് സെന്റര്‍ എക്‌സിബിഷന്‍ ഹാളില്‍ കൂടിക്കാഴ്ച നടത്തി.

മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളില്‍ നടന്നു വരുന്ന ടൂറിസം വികസനത്തെ കുറിച്ച് ജനങ്ങള്‍ക്കുള്ള പ്രതീക്ഷകളും ആശങ്കകളും ഉദ്യോഗസ്ഥരെ ബോധിപ്പിച്ചു. ബേക്കല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് രൂപപ്പെട്ടുവരുന്ന നിക്ഷേപങ്ങളില്‍ പ്രവാസികള്‍ക്ക് ലഭിക്കുന്ന സാധ്യതകളും ചര്‍ച്ചയായി.

ബി ആര്‍ ഡി സി മാനേജിങ്ങ് ഡയറക്ടര്‍ കെ എം മുഹമ്മദ് അനില്‍, മാനേജര്‍ യു എസ് പ്രസാദ്, ജി കെ എസ് എഫ് സ്‌റ്റേറ്റ് കോഡിനേറ്റര്‍ വിജയന്‍ മാഷ് എന്നിവരുമായാണ് ദുബൈ കാസര്‍കോട് ജില്ലാ കെ എം സി സി വൈസ് പ്രസിഡണ്ട് ഖാദര്‍ ബെണ്ടിച്ചാല്‍, ദുബൈ ഉദുമ മണ്ഡലം കെ എം സി സി ആക്ടിംഗ് പ്രസിഡണ്ട് ഫവാസ് പൂച്ചക്കാട്, ജനറല്‍ സെക്രട്ടറി റഫീഖ് മാങ്ങാട്, ഒ എം അബ്ദുല്ല എന്നിവര്‍ കൂടിക്കാഴ്ച നടത്തിയത്.


ബി ആര്‍ ഡി സി ഉദ്യോഗസ്ഥരുമായി കെ എം സി സി നേതാക്കള്‍ കൂടിക്കാഴ്ച നടത്തി


Keywords: Dubai, Gulf, KMCC, Uduma, Exhibition, Arabian Air Market, K M Muhammad Anil, Maneging Directer, Manager, U S Prasad, G K S F State Cordinater.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia