city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കാരുണ്യ പദ്ധതികളിലൂടെ പൊതുസമൂഹത്തിനു നല്‍കുന്നത് ഇസ്ലാമിന്റെ സന്ദേശം: റഷീദ് അലി ശിഹാബ് തങ്ങള്‍

ദുബൈ: (www.kasargodvartha.com 10.06.2017) കാരുണ്യ ഭവനങ്ങളും ആതുരാലയസേവന കേന്ദ്രങ്ങളും നാടുനീളെ നിറയുന്നത് പ്രവാസലോകത്തെ സഹോദരങ്ങളുടെ കാരുണ്യ ഹസ്തം കൊണ്ടാണെന്നും സ്വസമുദായത്തിനു മാത്രമല്ല ഇതര സമുദായ സഹോദരങ്ങള്‍ക്ക് കൂടി ഉപകരിക്കും വിധം ആവിഷ്‌കരിക്കുന്ന ബൈത്തുറഹ് മയടക്കമുള്ള പദ്ധതികളിലൂടെ പൊതു സമൂഹത്തിനു നല്‍കുന്നത് ഇസ്ലാമിന്റെ കാരുണ്യത്തിന്റെ സന്ദേശമാണെന്നും കേരള വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ പാണക്കാട് റഷീദലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. നാട്ടിലും പ്രവാസലോകത്തും കെ എം സി സി അനസ്യൂതം തുടര്‍ന്ന് വരുന്ന ജീവകാരുണ്യ സേവന പ്രവര്‍ത്തനങ്ങള്‍ മാതൃകാപരമാണെന്നും കാരുണ്യ പ്രവര്‍ത്തനത്തോടൊപ്പം സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ മേഖലകളിലും നന്മ നിറഞ്ഞ പ്രവര്‍ത്തനവുമായി മുന്നേറുന്ന കെ എം സി സിയുടെ പ്രവര്‍ത്തനം പ്രശംസനീയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കാരുണ്യ പദ്ധതികളിലൂടെ പൊതുസമൂഹത്തിനു നല്‍കുന്നത് ഇസ്ലാമിന്റെ സന്ദേശം: റഷീദ് അലി ശിഹാബ് തങ്ങള്‍

ദുബൈ ഇന്റര്‍നാഷണല്‍ ഹോളി ഖുര്‍ആന്‍ അവാര്‍ഡ് കമ്മിറ്റിയുടെ മുഖ്യാതിഥിയായി ദുബൈയില്‍ എത്തിയ അദ്ദേഹം ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി പുണ്യ റമദാനിനോടനുബന്ധിച്ച് നടപ്പിലാക്കുന്ന ബഹുമുഖ ജീവകാരുണ്യപദ്ധതിയായ 'ഖിദ്മ' യുടെ ബ്രൗഷര്‍ ദുബൈ കെ എം സി സി പ്രസിഡന്റ് പി കെ അന്‍വര്‍ നഹയ്ക്ക് നല്‍കി പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു. ബൈത്തുറഹ് മ, സ്‌നേഹസാന്ത്വനം, മെഡികെയര്‍, മുസാഹദ ക്ഷേമനിധി തുടങ്ങിയ ജീവകാരുണ്യ പദ്ധതികള്‍ ഉള്‍പെടുത്തിയാണ് ഖിദ്മ ആവിഷ്‌കരിച്ചിരിക്കുന്നത്.

നിര്‍ധന കുടുംബങ്ങള്‍ക്ക് കാരുണ്യത്തിന്റെ തണലായി പാണക്കാട് സയ്യിദ് മുഹമ്മദ് അലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലും നഗരസഭയിലുമായി കെ എം സി സി ഏഴു വീടുകള്‍ നിര്‍മിച്ച് അവകാശികള്‍ക്ക് കൈമാറിയിരുന്നു. പാണക്കാട് മുഹമ്മ അലി ശിഹാബ് തങ്ങളുടെ നാമധേയത്തില്‍ നടപ്പിലാക്കുന്ന ബൈത്തുറഹ് മ പദ്ധതിയിലെ എട്ടാമത് വീടിന്റെ നിര്‍മാണം ബെള്ളൂര്‍ പഞ്ചായത്തില്‍ അടുത്ത മാസം ആരംഭിക്കും.

ഫ്‌ലോറ പാര്‍ക്ക് ഹോട്ടലില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി ഡി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതം പറഞ്ഞു. ദുബൈ കെ എം സി സി പ്രസിഡന്റ് പി കെ അന്‍വര്‍ നഹ, വൈസ് പ്രസിഡന്റുമാരായ ഹസൈനാര്‍ തോട്ടുംഭാഗം, എം എ മുഹമ്മദ് കുഞ്ഞി, മുന്‍ സംസ്ഥാന സെക്രട്ടറി ഹനീഫ് ചെര്‍ക്കള, ജില്ലാ ആക്ടിംഗ് പ്രസിഡന്റ് ഹനീഫ് ടി ആര്‍, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, മണ്ഡലം ഭാരവാഹികളായ ഐ പി എം പൈക്ക, അസീസ് കമാലിയ, കരീം മൊഗര്‍, സത്താര്‍ ആലംപാടി, മുനീഫ് ബദിയടുക്ക, പഞ്ചായത്ത് ഭാരവാഹികളായ സിദ്ദീഖ് കനിയടുക്ക, ഹനീഫ് കുംബടാജെ, റസാഖ് ബദിയടുക്ക, അബ്ദുല്ല ബെളിഞ്ച തുടങ്ങിയവര്‍ ആശംസകള്‍ അര്‍പ്പിച്ചു. ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords : Dubai, Programme, Inauguration, Kasaragod, Gulf, KMCC, Programme, Rasheed Ali Shihab Thangal.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia