മികച്ച സാമൂഹിക പ്രവര്‍ത്തകന് കെ.എസ്. അബ്ദുല്ല സ്മാരക അവാര്‍ഡ്
Aug 31, 2012, 21:05 IST
ഷാര്‍ജ: ചന്ദ്രിക ഡയറക്ടറും മുസ്‌ലിം ലീഗ് നേതാവുമായിരുന്ന കെ.എസ്. അബ്ദുല്ലയുടെ സ്മരണക്കായി കാസര്‍കോട് ജില്ലാ കെ.എം.സി.സി. അവാര്‍ഡ് ഏര്‍പെടുത്തുന്നു.
മത-വിദ്യാഭ്യാസ-സാമൂഹിക രംഗങ്ങളിലെ നിറസാന്നിദ്ധ്യമായിരുന്ന കെ.എസ്. അബ്ദുല്ല ദീര്‍ഘകാലം കാസര്‍കോട് ജില്ലാ മുസ്‌ലിം ലീഗ് പ്രസിഡന്റായിരുന്നു. ജില്ലയിലെ നിരവധി വിദ്യാഭ്യാസ സംരംഭങ്ങളുടെ നായകനും ജീവകാരുണ്യ പദ്ധതികളുടെ സാരഥിയുമായിരുന്നു ഹാജി കെ.എസ്. അബ്ദുല്ല.
പ്രത്യേക ജൂറി തെരഞ്ഞെടുക്കുന്ന യു.എ.ഇ.യിലെ ഏറ്റവും മികച്ച സാമൂഹിക പ്രവര്‍ത്തകനാണ് പ്രഥമ കെ.എസ്.അബ്ദുല്ല സ്മാരക അവാര്‍ഡ് സമ്മാനിക്കുക. ഒക്‌ടോബറില്‍ ഷാര്‍ജയില്‍ സംഘടിപ്പിക്കുന്ന കെ.എസ്. അബ്ദുല്ല അനുസ്മരണ പരിപാടിയില്‍ അവാര്‍ഡ് സമ്മാനിക്കും. സംസ്ഥാന മന്ത്രിമാരും ജനപ്രതിനിധികളും വിവിധ സംഘടനാ നേതാക്കളും വ്യാപാര വ്യവസായ മേഖലകളിലെ പ്രമുഖരും കെ.എസ്.അബ്ദുല്ലയുടെ സഹയാത്രികരും പരിപാടിയില്‍ സംബന്ധിക്കും.
ഇതുസംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സലാം ഹാജി കുന്നില്‍ അധ്യക്ഷത വഹിച്ചു. ഷാഫി ആലക്കോട് ഉദ്ഘാടനം ചെയ്തു. അബ്ദുല്ല കമാംപാലം, യൂസഫ് ഹാജി അരയി, ഖലീലുറഹ്മാന്‍ കാശിഫി, സി. എച്ച്. ഖാസിം, സി.ബി. കരീം, മുഹമ്മദ് കുന്നില്‍, ഇ.ആര്‍. മുഹമ്മദ്കുഞ്ഞി, എ.എം. അമീര്‍, എ.വി. സുബൈര്‍, അബ്ദുല്ല ഉളുവാര്‍, ഇര്‍ഷാദ് കമ്പാര്‍, കരീം കൊളവയല്‍, ഷാഫി തച്ചങ്ങാട്, മായിന്‍ ബാദുഷ ആറ്റൂര്‍, അറഫാത്ത് മാസ്തിഗുഡ്ഡ, പിഎസ്. ഫസല്‍ പുത്തൂര്‍, ബിഎം. ഹനീഫ, ബി.എസ്. മഹ്മൂദ്, കുന്നില്‍ അബ്ബാസ്, ഹംസ മുക്കൂട്, നസീബ് ചന്തേര, എ.എം. മഹ്മൂദ് സംസാരിച്ചു. ഗഫൂര്‍ ബേക്കല്‍ സ്വാഗതവും കെ. മുഹമ്മദ് ഹാജി കാഞ്ഞങ്ങാട് നന്ദിയും പറഞ്ഞു.

Keywords: K.S.Abdulla, Journalist, Award, Sharjah, KMCC