ക്ഷേമനിധി: കെ.എം.സി.സി കാസര്‍കോട് ജില്ല കമ്മിറ്റി ഹെല്‍പ് ഡസ്‌ക്ക് സംഘടിപ്പിക്കുന്നു
Sep 17, 2014, 09:30 IST
ഷാര്‍ജ: (www.kasargodvartha.com 17.09.2014) നോര്‍ക്ക, പ്രവാസി ക്ഷേമനിധി അംഗത്വം എടുക്കുന്നതിനും പുതുക്കുന്നതിനും ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ല കമ്മിറ്റി ഹെല്‍പ് ഡസ്‌ക്ക് സംഘടിപ്പിക്കുന്നു. വെള്ളിയാഴ്ച ഉച്ചക്ക് 1:30 ന് കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് എ ഹമീദ് ഹാജി ഹെല്‍പ് ഡെസ്‌ക്ക് ഉദ്ഘാടനം ചെയ്യും.
റോള മുസല്ല റോഡിലെ കെ.എം.സി.സി ഓഫീസിലാണ് പരിപാടി. പ്രവാസി അവകാശങ്ങള്‍, ആനുകൂല്യങ്ങള്‍ എന്ന വിഷയത്തെ ആസ്പദമാക്കി അവീര്‍ കെ.എം.സി.സി ജനറല്‍ സെക്രട്ടറി അബ്ദുല്‍ റസാഖ് തായിലക്കണ്ടി ക്ലാസെടുക്കും. ജില്ല കമ്മിറ്റി ബദിയടുക്ക കോട്ട ഗ്രാമത്തില്‍ നിര്‍മിച്ച് നല്‍കുന്ന അഹ് ലാമു ശിഹാബ് ഗ്രാമീണ ശുദ്ധ ജല വിതരണ പദ്ധതിയുടെ ഉദ്ഘാടന തീയ്യതി പ്രഖ്യാപനം ചടങ്ങില്‍ എ ഹമീദ് ഹാജി നിര്‍വഹിക്കും.
വൈകുന്നേരം ആറ് മണി വരെയാണ് ഹെല്‍പ് ഡസ്‌ക്ക് സേവനമുണ്ടാവുക. ഷാര്‍ജ കെ.എം.സി.സി സുരക്ഷാ സ്‌കീമില്‍ അംഗമായി ചേരാനും അംഗത്വം പുതുക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. നോര്‍ക്ക പ്രവാസി ക്ഷേമനിധി അംഗത്വം എടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഹെല്‍പ്പ് ഡെസ്‌ക്ക് സേവനം ഉപയോഗപ്പെടുത്താവുന്നതാണ്.
ആവശ്യമുള്ളവര്‍ വിസ, വിലാസമടങ്ങിയ പാസ്‌പോര്‍ട്ട് കോപ്പി, രണ്ട് സ്റ്റാമ്പ് സൈസ് ഫോട്ടോ എന്നിവയുമായി ഹെല്‍പ് ഡസ്‌ക്ക് സമയത്ത് എത്തണമെന്ന് ഷാര്‍ജ കെ.എം.സി.സി കാസര്‍കോട് ജില്ലാ കമ്മിറ്റി ഭാരവാഹികള്‍ അറിയിച്ചു. വിശദ വിവരങ്ങള്‍ക്ക്: 055 8977123, 050 4921839 ബന്ധപ്പെടാം.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : Kasaragod, Gulf, Sharjah, Kasargod District Committee, Contact, welfare scheme.
Advertisement: