city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

'ആര്‍ദ്രതയുള്ള മനസും സൃഷ്ടാവിനോടുള്ള കടപ്പാടും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരകമാകുന്നു'

ദുബൈ: (www.kasargodvartha.com 10/07/2015) സൃഷ്ടികളോടുള്ള ജഗന്നിയന്താവിന്റെ നസ്സീമമായ കാരുണ്യത്തോടുള്ള കടപ്പാടും, ആര്‍ദ്രതയുള്ള മനസ്സും മനുഷ്യനെ സഹജീവികളോടുള്ള കരുണയ്ക്കും, കാരുണ്യപ്രവര്‍ത്തനങ്ങള്‍ക്കും പ്രചോദിതനാക്കുന്നുവെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ പറഞ്ഞു. ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റിയുടെ ബഹുമുഖ ജീവകാരുണ്യ പദ്ധതിയായ 'ഹദിയ' യുടെ ബ്രോഷര്‍ പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നിങ്ങള്‍ ഭൂമിയിലുള്ളവരോട് കരുണ കാണിക്കുവിന്‍, നിങ്ങള്‍ക്ക് എന്നില്‍ നിന്ന് കാരുണ്യ വര്‍ഷമുണ്ടാകും' എന്ന ദൈവ വചനത്തില്‍ വിശ്വസിക്കുന്നവരാണ് എല്ലാവരും. മനസ്സിനെയും ശരീരത്തിനെയും നിയന്ത്രിക്കാന്‍ കഴിയുന്നവനാണ് യഥാര്‍ഥ വിശ്വാസി. ചാപല്യങ്ങള്‍ക്ക് കീഴ്‌പ്പെടാതെ, സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ക്ക് അടിമപ്പെടാതെ നേരായ വഴിയേ മുന്നോട്ടുപോകുമ്പോഴേ വിശ്വാസം പൂര്‍ണതയിലെത്തുകയുള്ളൂവെന്നും അദ്ദേഹം വ്യക്തമാക്കി.

കാരുണ്യ പ്രവര്‍ത്തനം കൊണ്ട് റമദാനിനെ ധന്യമാക്കി വിജയം കരസ്ഥമാക്കുന്ന കൂട്ടത്തില്‍ ഉള്‍പെടാന്‍ നമുക്ക് സാധിക്കണം. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവര്‍ക്കിടയില്‍ കാരുണ്യ പ്രവര്‍ത്തനം കൊണ്ട് ചരിത്രം സൃഷ്ടിക്കാന്‍ കെ.എം.സി.സിക്ക് സാധിച്ചു. പാവപ്പെട്ടവന് തണലായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്നതാണ് ഏറ്റവും വലിയ പ്രവര്‍ത്തനം. കെ.എം.സി.സി കമ്മിറ്റികള്‍ ചെയ്തുവരുന്ന ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ചരിത്രങ്ങളുടെ ഭാഗമാണ്. മുസ്ലിം ലീഗ് മുന്നോട്ട് വെച്ച ബൈത്തു റഹ് മ പോലുള്ള പദ്ധതികള്‍ക്ക് കെ.എം.സി.സി നല്‍കിയ പ്രാധാന്യം കേരള സമൂഹത്തില്‍ രാഷ്ട്രീയ പ്രവര്‍ത്തന രംഗത്ത് മാതൃകയായിട്ടുണ്ട്. സമൂഹത്തിന്റെ താഴെ തട്ടിലുള്ളവരെ കൈ പിടിച്ചുയര്‍ത്തുമ്പോഴും, പ്രവാസ ഭൂമിയില്‍ തന്നെ യാതനകളും കഷ്ടപ്പാടുകളും നേരിടുന്ന, രോഗം കൊണ്ട് വലയുന്ന, നിയമകുരുക്കില്‍ പെട്ടുലയുന്ന, യാത്രരേഖകള്‍ നഷ്ടപ്പെട്ട, തിരിച്ച് വീടണയാന്‍ ബുദ്ധിമുട്ടുന്ന പ്രവാസികളേയും അറിഞ്ഞ് സഹായിക്കാനായി, കെ.എം.സി.സി നടപ്പിലാക്കിയ പദ്ധതികള്‍ കാലോചിതവും പ്രശംസനീയവുമാണെന്ന് തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

എസ്.ടി.യു സംസ്ഥാന വൈസ് പ്രസിഡണ്ടും കാസര്‍കോട് ജില്ലാ മുസ്ലിം ലീഗ് ട്രഷററുമായ എ. അബ്ദുര്‍ റഹ് മാന്‍ ബ്രോഷര്‍ ഏറ്റുവാങ്ങി. കഴിഞ്ഞ കാലങ്ങളില്‍ കാസര്‍കോട് മണ്ഡലം കമ്മിറ്റി ചെയ്ത പ്രവര്‍ത്തനങ്ങള്‍ ശ്ലാഖനീയമായിരുന്നെന്നും, സൗജന്യ ഡയാലിസിസ് പദ്ധതി നടപ്പാക്കിയതോടെ ജില്ലയിലെ കിഡ്‌നി രോഗം കൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് വലിയ ആശ്വാസമാണ് ചെയ്തതെന്നും എ. അബ്ദുര്‍ റഹ് മാന്‍ പറഞ്ഞു. ആത്മാര്‍ത്ഥതയും ദൃഢനിശ്ചയവുമുള്ള പ്രവര്‍ത്തകരുടേയും നേതൃത്വത്തിന്റെയും വിജയമാണിതെന്നും, കെ.എം.സി.സിയുടെ പ്രവര്‍ത്തങ്ങള്‍ പ്രശംസനകള്‍ക്കും അനുമോദനങ്ങള്‍ക്കും അതീതമാണെന്നും എ. അബ്ദുര്‍ റഹ് മാന്‍ വ്യക്തമാക്കി.

ദുബൈ ഫ്‌ളോറ ക്രീക്ക് ഹോട്ടലില്‍ നടന്ന പരിപാടി യു.എ.ഇ കെ.എം.സി.സി ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ് യ തളങ്കര ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ജില്ലാ മുസ്ലിം ലീഗ് ട്രഷറര്‍ എ. അബ്ദുര്‍ റഹ് മാന്‍, ദുബൈ കെ.എം.സി.സി സംസ്ഥാന പ്രസിഡണ്ട് പി.കെ അന്‍വര്‍ നഹ, മുന്‍ വൈസ് പ്രസിഡണ്ട് എരിയാല്‍ മുഹമ്മദ്കുഞ്ഞി, മുന്‍ സെക്രട്ടറി ഹനീഫ് കല്‍മട്ട, കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് ഹംസ തൊട്ടി, സെക്രട്ടറി ഹസൈനാര്‍ ബീജന്തടുക്ക, മണ്ഡലം ഭാരവാഹികളായ സലീം ചേരങ്കൈ, എ.കെ കരീം മൊഗര്‍, മുനീഫ് ബദിയടുക്ക, സത്താര്‍ ആലംപാടി, റഹ് മാന്‍ പടിഞ്ഞാര്‍, സിദ്ദീക്ക് ചൗക്കി, റഹീം നെക്കര, ഇഖ്ബാല്‍ കൊട്ടിയാടി തുടങ്ങിയവര്‍ സംബന്ധിച്ചു. ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതവും, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു.

ബൈത്തുറഹ് മ, സ്‌നേഹ സാന്ത്വനം, മെഡി കെയര്‍, ആശ്രയ, വിധവാ സുരക്ഷാ സ്‌കീം, മുസാഹദ് മുഹല്ലിം സമാശ്വാസ പദ്ധതി, സൗജന്യമരുന്ന് വിതരണം, ചികിത്സാ സഹായം, ജീവന്‍ രക്ഷാ സഹായോപകരണങ്ങള്‍ അനുവദിക്കല്‍ തുടങ്ങിയവയാണ് 'ഹദിയ' പദ്ധതിക്ക് കീഴില്‍ ലക്ഷ്യമാക്കുന്നതെന്നും ഹദിയ കാരുണ്യ പദ്ധതി വന്‍ വിജയമാക്കണമെന്നും പ്രസിഡണ്ട് സലാം കന്യപ്പാടി, ജനറല്‍ സെക്രട്ടറി പി.ഡി നൂറുദ്ദീന്‍, ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

'ആര്‍ദ്രതയുള്ള മനസും സൃഷ്ടാവിനോടുള്ള കടപ്പാടും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രേരകമാകുന്നു'

Keywords :  Dubai, KMCC, Gulf, Programme, Inauguration,  Panakkad  Sadiq  Ali  Shihab Thangal. 

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia