ഗ്രോസറി ജീവനക്കാരെ പുനരധിവസിപ്പിക്കാന്‍ ഇ. അഹ്മദിന് നിവേദനം
Jan 20, 2013, 20:09 IST
അബൂദാബി: അബൂദാബിയില്‍ നടപ്പാക്കിയ പരിഷ്‌കരണത്തിന്റെ ഭാഗമായി അടച്ചുപൂട്ടിയ ഗ്രോസറികളിലെ ജീവനക്കാരെ പുനരധിവസിപ്പിക്കാന്‍ ഗവണ്‍മെന്റ് മുന്‍കൈയ്യെടുക്കണമെന്നാവശ്യപ്പെട്ട് അബൂദാബി കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി. ഭാരവാഹികള്‍ കേന്ദ്രമന്ത്രി ഇ. അഹ്മദിന് നിവേദനം നല്‍കി.
പരിഷ്‌കരണത്തിന്റെ ഭാഗമായി 1300 ഗ്രോസറികള്‍ അടച്ചു പൂട്ടേണ്ടി വന്നത് മൂലം 5000 ത്തോളം മലയാളികള്‍ തൊഴിലില്ലാതെ വലയുകയാണെന്നും അടച്ചുപൂട്ടിയ ഗ്രോസറികള്‍ മിക്കതും മലയാളികളുടേതാണെന്നും താഴ്ന്ന വരുമാനം ലഭിച്ച് കുടുംബം പുലര്‍ത്തിയിരുന്ന പാവപ്പെട്ട പ്രവാസികളുടെ ജോലി നഷ്ടം മൂലം കുടുംബം പട്ടിണിയിലേക്ക് നീങ്ങുന്ന അവസ്ഥയാണൂള്ളതെന്നും നിവേദനത്തില്‍ അറിയിച്ചു.
നിവേദനം ലഭിച്ച ഇ. അഹ്മദ് ഉടന്‍ ഇന്ത്യന്‍ അംബാസിഡര്‍ എം.കെ. ലോകേഷുമായി ഇതുസംബന്ധിച്ച് ആശയവിനിമയം നടത്തി. മണ്ഡലം ഭാരവാഹികളായ സി.എച്ച്. അഷ്‌റഫ്, സി.കെ. റഹ്മത്തുല്ല, റാഷിദ് എടത്തോട്, എന്നിവരാണ് നിവേദനം സമര്‍പ്പിച്ചത്.

Related News:
അബൂദാബിയില്‍ ഗ്രോസറികള്‍ അടച്ചുപൂട്ടിയത് പ്രദേശവാസികള്‍ക്ക് ദുരിതമായി
Keywords : Abudhabi, Shop, Gulf, Grocery, Employees, E. Ahammed, Kerala, Memorandum, Indian Ambassador, M.K. Lokesh, Kanhagad, KMCC, Kasargodvartha, Malayalam News, KMCC gives memorandum to E. Ahammed.