city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

മുസ്ലിം ലീഗ് ഓഫീസ് കെ.എം.സി.സി കമ്പ്യൂട്ടര്‍വത്ക്കരിക്കും

ദുബൈ: പൊതുജനങ്ങള്‍ക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്തുന്നതിനായി കാസര്‍കോട് നിയോജക മണ്ഡലം മുസ്ലിംലീഗ് ഓഫീസ് കമ്പ്യൂട്ടര്‍വത്ക്കരിക്കാനുള്ള മണ്ഡലം മുസ്ലിംലീഗ് തീരുമാനം സ്വാഗതാര്‍ഹമാണെന്നും സംരംഭം ദുബൈ കാസര്‍കോട് നിയോജക മണ്ഡലം കെ എം സി സി ഏറ്റെടുത്ത് നടപ്പിലാക്കാനും കെ.എം.സി.സി യോഗം തീരുമാനിച്ചു.

സര്‍ക്കാര്‍ ആനുകൂല്യങ്ങൾക്കും മറ്റുമുള്ള അപേക്ഷകര്‍ക്ക് ഓണ്‍ലൈന്‍ സംവിധാനം ഏര്‍പ്പെടുത്തുക വഴി സാധാരണക്കാര്‍ക്ക് നേരിടേണ്ടിവരുന്ന കാലതാമസത്തിനും പ്രയാസത്തിനും ഒരു പരതിവരെ പരിഹാരം കാണാനാവുമെന്ന് യോഗം വിലയിരുത്തി.
മുസ്ലിം ലീഗ് ഓഫീസ് കെ.എം.സി.സി കമ്പ്യൂട്ടര്‍വത്ക്കരിക്കും

ആക്ടിംഗ് പ്രസിഡണ്ട് ഷെരീഫ് പൈക്ക അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യാപാടി സ്വാഗതം പറഞ്ഞു. ദുബൈ കെ എം സി സി ഉപാധ്യക്ഷന്‍ ഹസൈനാര്‍ തോട്ടുംഭാഗം ഉദ്ഘാടനം ചെയ്തു. ദുബൈ കെ.എം.സി.സി സെക്രട്ടറി ഹനീഫ് ചെര്‍ക്കള മുഖ്യപ്രഭാഷണം നടത്തി. ജില്ലാ കെ.എം.സി.സി നേതാക്കളായ മുനീര്‍ ചെര്‍ക്കള, ഹസൈനാര്‍ ബീജന്തടുക്ക, മണ്ഡലം റിലീഫ് സെല്‍ ചെയര്‍മാന്‍ ഗഫൂര്‍ എരിയാല്‍, ഖലീല്‍ പതിക്കുന്ന്, ഭാരവാഹികളായ സുബൈര്‍ മൊഗ്രാല്‍പുത്തൂര്‍, അഹ്‌മദ് ചെടേക്കാല്‍, നൂറുദ്ദിന്‍ ആറാട്ടുകടവ്, റഹീം ചെങ്കള, നാസര്‍ ആലംപാടി, പഞ്ചായത്ത് കമ്മിറ്റി നേതാക്കളായ ഐ പി എം ഇബ്രാഹിം, അസീസ് കമാലിയ, ലത്തീഫ് മഠത്തില്‍, കരിം മൊഗ്രാല്‍, റഹിം നെക്കര, സിദ്ദിഖ് ചൗക്കി, മുഹമ്മദ് പിലികോട്, മുനീഫ് ബദിയഡുക്ക, റസാഖ് ബദിയഡുക്ക തുടങ്ങിയവര്‍ സംസാരിച്ചു. ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദി പറഞ്ഞു.

പദ്ധതി കാര്യങ്ങള്‍ക്കായി പ്രസിഡണ്ട് മഹ്മൂദ് കുളങ്ങരയേയും വൈസ് പ്രസിഡണ്ട് സലിം ചേരങ്കൈയേയും ചുമതലപ്പെടുത്തി.

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.


Keywords: Gulf, Dubai, KMCC, Muslim league, Kerala, Computer, Malayalam News, National News, Kerala News, International News, Sports News.
Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia