'വ്രതശുദ്ധിയിലൂടെ ആര്‍ജിച്ച നന്മകള് ജീവിത വഴിയില്‍ വെളിച്ചമേകും'
Jun 26, 2017, 12:00 IST
ദുബൈ: (www.kasargodvartha.com 26/06/2017) സഹനത്തിന്റെയും കാരുണ്യത്തിന്റെയും പ്രാര്‍ത്ഥനകളുടേയും പുണ്യ ദിനങ്ങളായ റമദാനില്‍ വ്രത ശുദ്ധിയിലൂടെ വിശ്വാസി സമൂഹം ആര്‍ജിച്ചെടുത്ത നന്മകള് ജീവിത വഴിയില്‍ വെളിച്ചമേകുമെന്നും, പ്രവാസമണ്ണില്‍ ഗൃഹാതുരത്വ സ്മരണകള്‍ ഉണര്‍ത്തി ഈദ് ദിനത്തില്‍ കെ എം സി സി ഒരുക്കിയ 'ഈദ് സ്നേഹ സംഗമം' പ്രവാസികളെ പോലെ നാട്ടുകാര്‍ക്കും വലിയ ആവേശമാണ് നല്‍കുന്നതെന്നും മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീര്‍ പറഞ്ഞു. ഈദ് പ്രഭാതത്തില്‍ ദുബൈ കെ എം സി സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ദേരയിലെ നൈഫ് പോലീസ് സ്റ്റേഷന് പരിസരത്ത് സംഘടിപ്പിച്ച 'അഹലന്‍ ഈദ് സ്നേഹ സംഗമം' ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബ ബന്ധങ്ങളും സൗഹാര്‍ദങ്ങളും തകര്ന്നടിഞ്ഞുകൊണ്ടിരിക്കുകയും അവ സമൂഹത്തിന്റെ സമാധാനാന്തരീക്ഷത്തിന് വന്‍ഭീഷണിയായി മാറുകയും ചെയ്യുന്ന ആധുനിക ലോകത്തിലാണ് നാം ജീവിക്കുന്നത്. ഇസ്ലാം ഉദ്ഘോഷിക്കുന്നത് പോലെയുള്ള ഇത്തരം കൂടിച്ചേരലുകള്‍ ഒരുക്കുമ്പോള്‍, മനുഷ്യ മനസുകളില്‍ സ്നേഹവും കാരുണ്യവും നിറയുകയും വിദ്വേഷങ്ങളോ പ്രതികാരങ്ങളോ ഇല്ലാത്ത വിധം ഐക്യത്തോടെയുള്ള ഒരു പൊതുസമൂഹം സൃഷ്ടിക്കപ്പെടുകയും ചെയ്യും- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രസിഡന്റ് സലാം കന്യപ്പാടി അധ്യക്ഷത വഹിച്ചു. ദുബൈ കെ എം സി സി സംസ്ഥാന കമ്മിറ്റി ഉപാധ്യക്ഷന്‍ ഹസൈനാര്‍ തോട്ടുംഭാഗം, ജില്ലാ ജനറല്‍ സെക്രട്ടറി അബ്ദുല്ല ആറങ്ങാടി, അയ്യൂബ് ഉറുമി, യൂസുഫ് മുക്കൂട്, സലീം ചേരങ്കൈ, ഇ ബി അഹ് മദ്, ഐ പി എം ഇബ്രാഹിം, അസീസ് കമാലിയ, സിദ്ദീഖ് ചൗക്കി, കരീം മൊഗര്‍, മുനീഫ് ബദിയടുക്ക, സത്താര്‍ നാരംപാടി, ജി എസ് ഇബ്രാഹിം, ഷാജഹാന് കാഞ്ഞങ്ങാട്, സുബൈര്‍ അബ്ദുല്ല, സ്വഫ് വാന്‍ അണങ്കൂര്‍, ലത്വീഫ് മഠത്തില്‍, നിസാം ചൗക്കി, സാബിത് ചൗക്കി, തഹ്സീന് മൂപ്പ, ഷഹീര്‍ കാവില്‍, സമ്മു ചൗക്കി, തസ്റീഫ് ചൗക്കി, ഖലീല്‍ ചൗക്കി, ഫൈസല്‍ ചൗക്കി, നൗഫല്‍ കസ്സു, നിസാം കസ്സു, ആഷി ബണ്ടി, സലീം ബായാര്‍, സിദ്ദീഖ് മാന്യ, ഹിഷാം ചെര്‍ക്കള, ബാസിത് പള്ളിക്കര, സാബിത് പെരിയടുക്കം, ആഷിഖ് എന്‍ എ തുടങ്ങിയവര്‍ ഈദ് സംഗമത്തിന് ആശംസകള്‍ നേര്‍ന്നു.
കാസര്‍കോട് മണ്ഡലം ജനറല്‍ സെക്രട്ടറി നൂറുദ്ദീന്‍ ആറാട്ടുകടവ് സ്വാഗതവും ട്രഷറര്‍ ഫൈസല്‍ പട്ടേല്‍ നന്ദിയും പറഞ്ഞു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords : Dubai, KMCC, Eid, Programme, inauguration, Gulf, Youth League, Ashraf Edneer.