city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നാട്ടിലെത്തിയ മുഴുവന്‍ പ്രവാസികളെയും കോവിഡ് ടെസ്റ്റ് നടത്തി ആശങ്കയകറ്റണം: കെ എം സി സി

ദുബൈ: (www.kasargodvartha.com 02.07.2020) നാട്ടിലെത്തി ക്വാറന്റൈന്‍ കാലാവധി പൂര്‍ത്തിയാക്കുന്ന പ്രവാസികള്‍ക്ക് കോവിഡ് ടെസ്റ്റ് നടത്തി നാട്ടുകാരുടെയും ബന്ധുക്കളുടെയും ആശങ്കകള്‍ അകറ്റണമെന്നും, പൊതു നിരത്തില്‍ സഞ്ചാര സ്വാതന്ത്ര്യത്തിനും പൊതു ഇടപെടലുകള്‍ക്കും പ്രവാസികള്‍ അനുഭവിക്കുന്ന പ്രശ്നങ്ങള്‍ക്ക് അത് പരിഹാരമാകുമെന്നും ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി അഭിപ്രായപ്പെട്ടു. അധികൃതരും ആരോഗ്യ പ്രവര്‍ത്തകരും നിര്‍ദ്ദേശിക്കുന്നതനുസരിച്ച് പതിനാലു ദിവസം ക്വാറന്റൈനില്‍ നില്‍ക്കുന്ന പ്രവാസികള്‍ കോവിഡ് ടെസ്റ്റിന് വേണ്ടി ആരോഗ്യ കേന്ദ്രങ്ങളില്‍ ചെല്ലുമ്പോള്‍ രോഗലക്ഷണങ്ങളില്ല എന്നുപറഞ്ഞുകൊണ്ട് ടെസ്റ്റ് നടത്താതെ തിരിച്ചയക്കുകയാണ്. കോവിഡ് ലക്ഷണങ്ങള്‍ ഒന്നും ഇല്ലാത്ത ചിലര്‍ക്ക് പോസിറ്റീവ് റിസള്‍ട്ട് വന്നതും മറ്റും ജനങ്ങള്‍ക്കിടയില്‍ ഭീതി പരത്തുകയാണ്. ക്വാറന്റൈന്‍ കാലപരിധി കഴിഞ്ഞിട്ടും പ്രവാസികളെ അകറ്റി നിര്‍ത്തുന്ന സാഹചര്യമാണ് നാട്ടില്‍. ഇത് ഇല്ലാതാക്കാന്‍ ടെസ്റ്റുകള്‍ നടത്തി രോഗം ഇല്ല എന്ന് ബോധ്യപ്പെടുത്തേണ്ടത് അനിവാര്യമാണെന്നും കെ എം സി സി യോഗം അഭിപ്രായപ്പെട്ടു.
നാട്ടിലെത്തിയ മുഴുവന്‍ പ്രവാസികളെയും കോവിഡ് ടെസ്റ്റ് നടത്തി ആശങ്കയകറ്റണം: കെ എം സി സി

ഓണ്‍ലൈന്‍ യോഗത്തില്‍ പ്രസിഡന്റ് അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി സലാം കന്യാപ്പാടി സ്വാഗതം പറഞ്ഞു. ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്സല്‍ മെട്ടമ്മല്‍, ഭാരവാഹികളായ മഹ് മൂദ് ഹാജി പൈവളിക, സി എച്ച് നൂറുദ്ദീന്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, റഷീദ് ഹാജി കല്ലിങ്കാല്‍, അബ്ദുര്‍ റഹ് മാന്‍ പടന്ന, സലീം ചേരങ്കൈ, റാഫി പള്ളിപ്പുറം, യൂസഫ് മുക്കൂട്, അഹ് മദ് ഇ ബി, ഹസൈനാര്‍ ബീജന്തടുക്ക, ഫൈസല്‍ മുഹ്‌സിന്‍, സലാം തട്ടാഞ്ചേരി, അബ്ബാസ് കെ പി കളനാട്, അഷ്‌റഫ് പാവൂര്‍, ഹാഷിം പടിഞ്ഞാര്‍, ശരീഫ് പൈക്ക, എം സി മുഹമ്മദ് തുടങ്ങിയവര്‍ ചര്‍ച്ചയില്‍ സംബന്ധിച്ച് സംസാരിച്ചു. ട്രഷറര്‍ ഹനീഫ ടി ആര്‍ മേല്‍പറമ്പ് നന്ദിപറഞ്ഞു.


Keywords:  Dubai, Gulf, Kasaragod, Kerala, News, KMCC, KMCC demands to test all expats

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia