സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പ്രവാസികളെ ഉള്‍പെടുത്തുക: കെ.എം.സി.സി
Oct 26, 2013, 09:30 IST
ദുബൈ: കേരള സര്‍ക്കാരിന്റെ സമഗ്ര ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയില്‍ നിന്നും പ്രവാസി ക്ഷേമനിധിയില്‍ അംഗമായവരെ ഒഴിവാക്കി കൊണ്ടുള്ള സര്‍ക്കാരിന്റെ തീരുമാനം അടിയന്തിരമായി പുനപരിശോധിക്കണമെന്ന് കെ.എം.സി.സി. കേരളത്തിന്റെ സമ്പത്ത് വ്യവസ്ഥയുടെ നട്ടെല്ലായ പ്രവാസികളുടെ പേരുകള്‍ എല്ലാ കേന്ദ്രങ്ങളിലും ഉള്‍പെടുത്താനുള്ള നിര്‍ദേശം ഉടനെ നല്‍കണമെന്നും ദുബൈ കാഞ്ഞങ്ങാട് മണ്ഡലം കെ.എം.സി.സി ഭാരവാഹികള്‍ മുഖ്യമന്ത്രിക്കും ബന്ധപ്പെട്ട വകുപ്പുകളോടും നല്‍കിയ നിവേദനത്തില്‍ ആവശ്യപ്പെട്ടു.
പ്രവാസികളെ നിരന്തരം അവഗണിക്കുന്ന നയങ്ങള്‍ക്കെതിരെ ദുബൈ സന്ദര്‍ശിക്കുന്ന ബന്ധപ്പെട്ട വകുപ്പിലെ നേതാക്കന്മാരുമായി ഈ കാര്യം ഗൗരവത്തോടെ ഉന്നയിക്കുവാനും സി.എച്ച് നൂറുദ്ദീന്റെ ന്റ അധ്യക്ഷതയില്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റി സ്‌പെഷ്യല്‍ കൗണ്‍സില്‍ തീരുമാനിച്ചു.
ഹനീഫ് ബാവ, എം. ഷാജഹാന്‍, അബൂബക്കര്‍, സി.കെ ഖാദര്‍, സുബൈര് എന്‍.പി, എന്നിവര്‍ സംസാരിച്ചു. യുസുഫ് മുക്കോട് സ്വാഗതവും ഷുക്കൂര്‍ ബല്ല നന്ദിയും പറഞ്ഞു.
Also Read: പാലത്തില്‍നിന്നും പുഴയില്‍ ചാടി ആത്മഹത്യയ്ക്കു ശ്രമിച്ച കമിതാക്കളെ കണ്ടെത്താനായില്ല
പ്രവാസികളെ നിരന്തരം അവഗണിക്കുന്ന നയങ്ങള്‍ക്കെതിരെ ദുബൈ സന്ദര്‍ശിക്കുന്ന ബന്ധപ്പെട്ട വകുപ്പിലെ നേതാക്കന്മാരുമായി ഈ കാര്യം ഗൗരവത്തോടെ ഉന്നയിക്കുവാനും സി.എച്ച് നൂറുദ്ദീന്റെ ന്റ അധ്യക്ഷതയില്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റി സ്‌പെഷ്യല്‍ കൗണ്‍സില്‍ തീരുമാനിച്ചു.
ഹനീഫ് ബാവ, എം. ഷാജഹാന്‍, അബൂബക്കര്‍, സി.കെ ഖാദര്‍, സുബൈര് എന്‍.പി, എന്നിവര്‍ സംസാരിച്ചു. യുസുഫ് മുക്കോട് സ്വാഗതവും ഷുക്കൂര്‍ ബല്ല നന്ദിയും പറഞ്ഞു.
Keywords : Dubai, KMCC, Gulf, Kanhangad, Oommen Chandy, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: