മഞ്ചേശ്വരം റെയില്‍വെ സ്റ്റേഷനില്‍ നടപ്പാലം പണിയണം: കെ.എം.സി.സി
Oct 18, 2014, 09:00 IST
ദുബൈ: (www.kasargodvartha.com 18.10.2014) മഞ്ചേശ്വരം റെയില്‍വേ സ്റ്റേഷനില്‍ റെയില്‍പാതയ്ക്ക് കുറുകെ നടപ്പാലം നിര്‍മിക്കണമെന്ന് കെഎംസിസി ദുബൈ മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി യോഗം അധികൃതരോട് ആവശ്യപ്പെട്ടു. മണിക്കൂറുകളോളം ചരക്കുവണ്ടികള്‍ നിര്‍ത്തിയിടുന്നത് കാരണം പാളം മുറിച്ചു കടക്കാന്‍ വിദ്യാര്‍ത്ഥികള്‍ ഉള്പെടെയുള്ളവര് ബുദ്ധിമുട്ടുന്നു.
പലര്‍ക്കും സാഹസികമായി പാത മുറിച്ചു കടക്കേണ്ട അവസ്ഥയാണ്. വലിയൊരു ദുരന്തമാണ് ഇവിടെ പതിയിരിക്കുന്നത്. ദുരന്തം വരുന്നതിന് മുമ്പായി എത്രയും പെട്ടെന്ന് നടപ്പാലം നിര്‍മിക്കണമെന്നാണ് കെ.എം.സി.സിയുടെ ആവശ്യം.
പലര്‍ക്കും സാഹസികമായി പാത മുറിച്ചു കടക്കേണ്ട അവസ്ഥയാണ്. വലിയൊരു ദുരന്തമാണ് ഇവിടെ പതിയിരിക്കുന്നത്. ദുരന്തം വരുന്നതിന് മുമ്പായി എത്രയും പെട്ടെന്ന് നടപ്പാലം നിര്‍മിക്കണമെന്നാണ് കെ.എം.സി.സിയുടെ ആവശ്യം.
Keywords : Dubai, KMCC, Gulf, Manjeshwaram, Bridge, KMCC demands railway foot over bridge in Manjeshwaram.