ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്: ചെമ്മനാട് പഞ്ചായത്ത് കെ.എം.സി.സി ജേതാക്കളായി
Dec 27, 2015, 09:00 IST
അബുദാബി: (www.kasargodvartha.com 27/12/2015) അബുദാബി ഉദുമ മണ്ഡലം കെ.എം.സി.സി സംഘടിപ്പിച്ച പഞ്ചായത്ത് തല പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ ചെമ്മനാട് പഞ്ചായത്ത് കെ.എം.സി.സി ജേതാക്കളായി. അബുദാബി ഖാലിദിയ ടവര്‍ ഗ്രൗണ്ടില്‍ നടന്ന ലീഗ് മത്സരത്തില്‍ ഫൈനലില്‍ പള്ളിക്കര പഞ്ചായത്ത് കെ.എം.സി.സിയെ പരാജയപ്പെടുത്തിയാണ് ചെമ്മനാട് പഞ്ചായത്ത് ജേതാക്കളായത്.
സമാപന ചടങ്ങില്‍ പി.കെ അഹ് മദ് ഉദ്ഘാടനം ചെയ്തു. മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് അഷ്റഫ് കീഴൂര്‍, മണ്ഡലം കെ.എം.സി.സി ജനറല്‍ സെക്രട്ടറി പി.കെ അഷ്റഫ്, അജ്മാന് കെ.എം.സി.സി കാസര്‍കോട് ജില്ലാ ട്രഷറര്‍ ഹാസിഫ് പള്ളങ്കോട്, എം.എം നാസര്‍, ശാഫി സിയാറത്തുങ്കര, ശമീര്‍ കോട്ടിക്കുളം, മൊയ്തീന് ചെമ്പിരിക്ക ട്രോഫി വിതരണം ചെയ്തു. പ്രോഗ്രാം കമ്മിറ്റി കണ്‍വീനര്‍ സ്വാഗതവും ചെയര്മാന് അബ്ദു റഹ് മാന്‍ പൊവ്വല്‍ നന്ദിയും പറഞ്ഞു.
Keywords : Abudhabi, Gulf, Sports, Cricket Tournament, Chemnad, Mandalam, Premier League, KMCC cricket: Chemnad Grama Panchayat winners.