കെ.എം.സി.സി. സൗഹൃദ സംഗമവും മെമ്പര്‍ഷിപ്പ് വിതരണവും നടത്തി
Dec 9, 2014, 14:30 IST
ദുബൈ: (www.kasargodvartha.com 09.12.2014) ദുബൈ കെ.എം.സി.സി ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയുടെ സൗഹൃദ സംഗമം നൈഫ് മലബാര്‍ ഹാളില്‍ സംഘടിപ്പിച്ചു. പുതിയ മെമ്പര്‍മാരായി കെ.എം.സി.സി.യിലേക്ക് വന്ന ഹനീഫ് മരവയല്‍, എ.ആര്‍. ഖാലിദ്, കെ.ആര്‍. അഷ്‌റഫ്, ശരീഫ് മയ്യെ എന്നിവര്‍ക്കുള്ള അംഗത്വ വിതരണം യു.എ.ഇ. കെ.എം.സി.സി. കേന്ദ്ര അഡൈ്വസറി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര നിര്‍വഹിച്ചു. കാസര്‍കോട് ജില്ലാ കെ.എം.സി.സി അഡൈ്വസറി ബോര്‍ഡ് ചെയര്‍മാന്‍ എം.എ. മുഹമ്മദ്കുഞ്ഞി സംഗമം ഉദ്ഘാടനം ചെയ്തു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords: Kasaragod, Kerala, KMCC, Gulf, Membership, Distribution, Panchayath, Committee, Chemnad.
Advertisement:
കാസര്‍കോടിന്റെ തനത് സാംസ്‌കാരികത നിലനിര്‍ത്തി സമാധാനാന്തരീക്ഷം കാത്തുസൂക്ഷിക്കാന്‍ ഇത്തരം സൗഹൃദ കൂട്ടായ്മകള്‍ അത്യാവശ്യമാണെന്നും സംഗമം നടത്താന്‍ മുന്നിട്ടിറങ്ങിയ കെ.എം.സി.സിയുടെ പ്രവര്‍ത്തനം മാതൃകാ പരമാണെന്നും ചടങ്ങില്‍ മുഖ്യപ്രഭാഷണം നടത്തിയ കാസര്‍കോട് സൗഹൃദ വേദി കണ്‍വീനറും മേല്‍പ്പറമ്പ് ജമാഅത്ത് ഖത്തീബുമായ ഇ.പി. അബ്ദുര്‍ റഹ്മാന്‍ ബാഖവി അഭിപ്രായപ്പെട്ടു. പ്രസിഡണ്ട് മുഹമ്മദ്കുഞ്ഞി ചെമ്പിരിക്ക അധ്യക്ഷത വഹിച്ചു.
ഹംസ തൊട്ടി, എം.കെ. അബ്ദുല്ല ആറങ്ങാടി, മുനീര്‍ ചെര്‍ക്കള, ടി.ആര്‍ ഹനീഫ്, ഖാദര്‍ ബെണ്ടിച്ചാല്‍, എരിയാല്‍ മുഹമ്മദ് കുഞ്ഞി, മുനീര്‍ ബന്താട്, ഷബീര്‍ കീഴൂര്‍, മുഹമ്മദ് മാങ്ങാട്, റാഫി പള്ളിപ്പുറം, കെ.പി. അബ്ബാസ് കളനാട്, ഇല്യാസ് കട്ടക്കാല്‍, റഫീഖ് മാങ്ങാട്, സി.എ. ബഷീര്‍, ഹാഷിം പടിഞ്ഞാര്‍, ഗണേശന്‍ അരമങ്ങാനം, അനൂപ് മേല്‍പ്പറമ്പ്, കെ.ജി.എന്‍. റൗഫ്, സി.എല്‍. ഹമീദ്, അഷ്‌റഫ് ബോസ്, നൗഫല്‍ മങ്ങാടാന്‍, മുനീര്‍ പള്ളിപ്പുറം, ഒ.എം. അബ്ദുല്ല സംബന്ധിച്ചു.
Advertisement: