ഉദുമ പഞ്ചായത്ത് തിരഞ്ഞെടുപ്പ് വിജയം കെഎംസിസി പ്രവര്‍ത്തകര്‍ ആഘോഷിച്ചു
Nov 21, 2015, 10:00 IST
അബുദാബി: (www.kasargodvartha.com 21/11/2015) 27 വര്‍ഷത്തിന് ശേഷം ഉദുമ പഞ്ചായത്തില്‍ മികച്ച വിജയത്തിലൂടെ യുഡിഎഫ് ഭരണം പിടിച്ചെടുത്തതില്‍ കെഎംസിസി പ്രവര്‍ത്തകര്‍ വിജയാഘോഷം നടത്തി. അബൂദാബി മദീനത്ത് സായെദില് നടന്ന പരിപാടിക്ക് ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട് നേതൃത്വം നല്കി.
മുസ്ലിം ലീഗ് പതാക ഉയര്‍ത്തിയും, മധുരം വിതരണം ചെയ്തും നിരവധി പ്രവര്‍ത്തകരും നേതാക്കളും ആഘോഷ പരിപാടികളില്‍ പങ്കെടുത്തു. മൂന്ന് പതിറ്റാണ്ട് കാലത്തെ ഇടതുപക്ഷ ഭരണത്തിന് ജനങ്ങള്‍ നല്കിയ മറുപടിയാണ് ഈ തിരഞ്ഞെടുപ്പ് വിജയമെന്ന് പരിപാടി ഉദ്ഘാടനം ചെയ്ത അബുദാബി കെഎംസിസി കാസര്‍കോട് ജില്ലാ പ്രസിഡണ്ട് പി.കെ അഹ് മദ് അഭിപ്രായപ്പെട്ടു.
തിരഞ്ഞെടുപ്പില്‍ വിജയിച്ചവരെ അഭിനന്ദിക്കുകയും ഇതിന് പിന്നില്‍ കഠിനാധ്വാനം ചെയ്ത മുസ്ലിം ലീഗ്, യൂത്ത് ലീഗ്, എംഎസ്എഫ്, കെഎംസിസി പ്രവര്‍ത്തകരെ യോഗം പ്രശംസിക്കുകയും ചെയ്തു. കെഎംസിസി ജില്ലാ നേതാക്കളായ റഹ് മാന്‍ പൊവ്വല്‍, മണ്ഡലം നേതാക്കളായ അഷ്റഫ് കീഴൂര്‍, ടി.എച്ച് ഹനീഫ, സമീര്‍ കോട്ടിക്കുളം, പഞ്ചായത്ത് ഭാരവാഹികളായ ആബിദ് നാലാംവാതുക്കല്, കെ.ഇ മുഹമ്മദ്, റവാസ് പാറ, ഹമീദ് ഹാജി, അബ്ദുല്‍ അസീസ് കാപ്പില്‍ എന്നിവര്‍ സംബന്ധിച്ചു.
Keywords : Abudhabi, Gulf, KMCC, Celebration, Udma, Panchayath, Election-2015.