കെ.എം.സി.സി. 'ബിസിനസ് മീറ്റ് എമിറേറ്റ്സ് ബിസിനസ് എലൈറ്റ് 2015' ലോഗോ പ്രകാശനം ചെയ്തു
Dec 17, 2014, 20:03 IST
ദുബൈ: (www.kasargodvartha.com 17.12.2014) ദുബൈ കെ.എം.സി.സി. ചെമ്മനാട് പഞ്ചായത്ത് കമ്മിറ്റിയും എമിറേറ്റ്സ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്സ് ഗ്രൂപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന 'ബിസിനസ് മീറ്റ് എമിറേറ്റ്സ് ബിസിനസ് എലൈറ്റ് 2015' ന്റെ ലോഗോ യു.എ.ഇ. കെ.എം.സി.സി കേന്ദ്ര ഉപദേശക സമിതി വൈസ് ചെയര്മാന് യഹ്യ തളങ്കര എമിറേറ്റ്സ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്സ് ഗ്രൂപ്പ് സി.ഇ.ഒ. സി.എ. മനു നായറിനു നല്കി പ്രകാശനം ചെയ്തു. ജനുവരി അവസാന വാരത്തില്‍ ഷൈഖ് സായിദ് റോഡിലെ ക്രൗണ്‍ പ്ലാസ ഹോട്ടലിലാണ് സംഗമം നടക്കുന്നത്.
എക്സ്പോ 2020 യുടെ മുന്നോടിയായി യു.എ.ഇയില്‍ രൂപപ്പെട്ടു വരുന്ന നിക്ഷേപ സംരംഭക സാധ്യതകളും റിസ്ക്കുകളും അവലോകനം ചെയ്യുന്നതോടൊപ്പം വിപണിയില്‍ മിതമായ നിരക്കില്‍ ലഭ്യമായ ഫണ്ടുകള്‍ കണ്ടെത്തി അനുയോജ്യമായ വ്യാപാര വ്യവസായ സംരംഭങ്ങള്‍ വിജയകരമായി വളര്‍ത്തിയെടുക്കുന്നതിന്റെ വിവിധ രീതികളെ കുറിച്ചുള്ള സാമ്പത്തിക മാനേജ്മെന്റ് വിദഗ്ദരുടെ ക്ലാസുകളും ഉണ്ടാകും. വര്‍ഷങ്ങളുടെ പ്രയത്നം കൊണ്ട് ബിസിനസിലൂടെ വിജയം കൈവരിച്ച അനുഭവസ്തരുടെയും പ്രൊഫെഷനലുകളുടെയും സംഗമമായിരിക്കും ബിസിനസ് മീറ്റ്.
അമ്പതിനായിരത്തിലധികം അംഗങ്ങളും സാമൂഹ്യ സേവന രംഗത്ത് മികച്ച പ്രവര്‍ത്തന പാടവവുമുള്ള മലയാളി പ്രവാസി സംഘടനയാണ് കെ.എം.സി.സി. ഓഡിറ്റിംഗ്, അക്കൗണ്ടിംഗ്, ഫിനാന്‍സ് സര്‍വീസ് മേഖലകളില്‍ ഒന്നര പതിറ്റാണ്ടിലധികം യു.എ.ഇയില്‍ പ്രവര്‍ത്തന പരിചയമുള്ളവരാണ് എമിറേറ്റ്സ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്സ് ഗ്രൂപ്പ്.
ദുബൈ കെ.എം.സി.സി. കാസര്‍കോട് ജില്ല വൈസ് പ്രസിഡണ്ട് ടി.ആര്. ഹനീഫ്, ദുബൈ കെ.എം.സി.സി. ഉദുമ മണ്ഡലം ജനറല്‍ സെക്രട്ടറി ഷബീര്‍ കീഴൂര്‍, ഉദുമ മണ്ഡലം ഭാരവാഹികളായ റാഫി പള്ളിപ്പുറം, ഇല്യാസ് കട്ടക്കാല്‍, അബ്ബാസ് കളനാട്, ദുബൈ കെ.എം.സി.സി. ചെമ്മനാട് പഞ്ചായത്ത് പ്രസിഡണ്ട് മുഹമ്മദ് കുഞ്ഞി ചെമ്പിരിക്ക, ആക്ടിംഗ് ജനറല്‍ സെക്രട്ടറി കെ.ജി.എന്‍. റൗഫ്, ട്രഷറര്‍ അഷറഫ് ബോസ്, പഞ്ചായത്ത് ഭാരവാഹികളായ മുനീര്‍ പള്ളിപ്പുറം, കെ.ആര്. അഷ്റഫ്, ഒ.എം. അബ്ദുല്ല, എമിറേറ്റ്സ് ചാര്‍ട്ടേര്‍ഡ് അക്കൗണ്ട്സ് ഗ്രൂപ്പ് പാര്‍ട്ണര്‍മാരായ സി.എ. അജിത് കുമാര്‍, പ്രദീപ് സായ്, രാഗേഷ് മാട്ടുമ്മല്‍ എന്നിവര്‍ സംബന്ധിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Keywords : KMCC, Kasaragod, Kerala, Gulf, Logo, Release, Yahya-Thalangara, Business, Business Meet.
Advertisement: