കെ.എം.സി.സി ബൈത്തുറഹ് മ സമര്‍പണം 30ന് പാണക്കാട് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും
Mar 26, 2015, 08:30 IST
ദുബൈ: (www.kasargodvartha.com 26/03/2015) ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി ചെങ്കള പഞ്ചായത്തില്‍ നിര്‍മിച്ചു നല്‍കുന്ന ബൈത്തു റഹ് മ വീടിന്റെയും ദുബൈ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് കമ്മിറ്റി മാവിനക്കട്ടയില്‍ പ്രാദേശിക മുസ്ലിം ലീഗുമായി സഹകരിച്ച് പണിതു നല്‍കുന്ന വീടിന്റെയും സമര്‍പണം 30 നു പാണക്കാട് ബഷീര്‍ അലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും.
ദുബൈ കെ.എം.സി.സി കാസര്‍കോട് മണ്ഡലം കമ്മിറ്റി നിര്‍മിച്ചു നല്‍കുന്ന മൂന്നാമത്തെ
വീടാണ് ചെര്‍ക്കളയില്‍ പൂര്‍ത്തിയായത്. ആദ്യത്തെ വീട് ബദിയടുക്കയില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും രണ്ടാമത്തെ വീട് മൊഗ്രാല്‍ പുത്തൂരില്‍ പാണക്കാട് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങളും താക്കോല്‍ ദാനം നിര്‍വഹിച്ചിരുന്നു. നഗരസഭയില്‍ നിര്‍മിക്കുന്ന വീടിന്റെ പണി പുരോഗമിക്കുകയാണ്. നാട്ടിലുള്ള മുഴുവന്‍ കെ.എം.സി.സി പ്രവര്‍ത്തകരും ചടങ്ങില്‍ പങ്കെടുക്കണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

Keywords : KMCC, Gulf, House, Kasaragod, Cherkala, Committee, Baithu Rahma.