പാസ്‌പോര്‍ട്ട് കീറല്‍; മംഗളൂരു എയര്‍പോര്‍ട്ട് അധികൃതര്‍ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു, ക്രൂരവിനോദം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് കെ എം സി സി രംഗത്ത്
Feb 6, 2019, 20:09 IST
ദുബൈ: (www.kasargodvartha.com 06.02.2019) മലയാളി യാത്രക്കാരോടുള്ള വിവേചനവും പാസ്‌പോര്‍ട്ട് നശിപ്പിച്ചുകൊണ്ടുള്ള ക്രൂരവിനോദവും മംഗളൂരു എയര്‍പോര്‍ട്ടില്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുകയാണെന്നും വിമാനത്താവള അധികൃതര്‍ മലയാളികളായ ഗള്‍ഫ് യാത്രക്കാരെ നിരന്തരമായി പീഡിപ്പിക്കുന്നത് അവസാനിപ്പിക്കണമെന്നും ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
പാസ്‌പോര്‍ട്ടിന്റെ പേജുകള്‍ ഇളക്കിമാറ്റുക, വിസ പേജ് അടക്കം കീറി നശിപ്പിക്കുക തുടങ്ങിയ ക്രൂരവിനോദങ്ങളും മലയാളിയാത്രക്കാരോട് അകാരണമായി തടഞ്ഞുവെച്ചുള്ള ചോദ്യം ചെയ്യലുകളും വിവേചനങ്ങളും തുടര്‍ക്കഥകളായി മാറിയപ്പോള്‍ കാസര്‍കോട് നിന്നും ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ മുസ്ലിം യൂത്ത് ലീഗ് എയര്‍പോര്‍ട്ട് മാര്‍ച്ച് നടത്തി ശക്തമായ പ്രതിഷേധം അറിയിച്ചിരുന്നു. അന്ന് എയര്‍പോര്‍ട്ട് ഡയറക്ടറും ഉന്നത ഉദ്യോഗസ്ഥരും ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പ് നല്‍കിയതാണ്.
എന്നാല്‍ ഇത്തരം പീഡനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ നിയമനടപടികളോടൊപ്പം ശക്തമായ പ്രക്ഷോഭത്തിന് കൂടി പ്രവാസി സമൂഹം മുന്നിട്ടിറങ്ങുമെന്നും ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി മുന്നറിയിപ്പ് നല്‍കി. കഴിഞ്ഞ ദിവസം കാസര്‍കോട് നിന്നുള്ള യാത്രക്കാരിയായ ഒരു വീട്ടമ്മയുടെ പാസ്‌പോര്‍ട്ട് കീറി വേര്‍പ്പെടുത്തിക്കൊണ്ട് വീണ്ടും ഉദ്യോഗസ്ഥ പീഡനം അരങ്ങേറി. കൈക്കുഞ്ഞടക്കമുള്ള കുടുംബിനിയെ യാത്ര തടസ്സപ്പെടുത്തി മണിക്കൂറുകളോളം തടഞ്ഞു വെയ്ക്കുകയും കുറ്റവാളികളെപ്പോലെ ചോദ്യം ചെയ്യുകയും മാനസീക പീഢനം ഏല്‍പിക്കുകയും ചെയ്തത് കൊടിയ പീഢനമാണ്. ഇത്തരം ക്രൂരതകള്‍ അവസാനിപ്പിക്കണമെന്നും ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റി പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യാപാടി, ട്രഷറര്‍ ഹനീഫ് ടി ആര്‍, ഓര്‍ഗനസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍ എന്നിവര്‍ ആവശ്യപ്പെട്ടു.
മംഗളൂരു എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണം: എ കെ എം അഷ്‌റഫ്
കാസര്‍കോട്: മംഗളൂരു എയര്‍പോര്‍ട്ട് വഴി ഗള്‍ഫിലേക്ക് യാത്ര ചെയ്യുന്നവരോട് ഉദ്യോഗസ്ഥരുടെ പെരുമാറ്റം ക്രൂരവും ആശങ്കാജനകവുമാണെന്നും ഉദ്യോഗസ്ഥരുടെ ഇത്തരം തോന്നിവാസങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടും യൂത്ത് ലീഗ് നേതാവുമായ എ കെ എം അഷ്‌റഫ് പറഞ്ഞു.
യാത്രക്കാരോട് വളരെ ക്രൂരമായ പെരുമാറ്റമാണ് മംഗളൂരു എയര്‍പോര്‍ട്ട് അധികൃതര്‍ തുടരുന്നത്. എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരുടെ ഇത്തരം ഹീനപ്രവൃത്തിയുടെ ഒടുവിലത്തെ ഉദാഹരണമാണ് കാസര്‍കോട് കീഴുര്‍ സ്വദേശിനിയുടെ പാസ്‌പോര്‍ട്ട് കീറല്‍ സംഭവം. പാസ്‌പോര്‍ട്ടിലെ പേരും വിലാസവും നോക്കി എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥന്മാര്‍ കാണിക്കുന്ന തോന്നിവാസങ്ങള്‍ക്കെതിരെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും വ്യോമയാന മന്ത്രിക്കും പരാതി നല്‍കുമെന്നും എ കെ എം അഷ്‌റഫ് അറിയിച്ചു.
ഇത്തരം നെറികേടുകള്‍ക്കെതിരെ ശക്തമായ ജനകീയ പ്രക്ഷോഭങ്ങള്‍ക്ക് മുസ്ലിം യൂത്ത്‌ലീഗ് നേതൃത്വം നല്‍കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Gulf, news, Dubai, KMCC, KMCC against Mangalore Airport Authority
< !- START disable copy paste -->