city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക: കെ.എം.സി.സി

കുറ്റക്കാരായ പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക: കെ.എം.സി.സി
ദുബൈ: കാസര്‍കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നടന്നുവരുന്ന പ്രശ്‌നങ്ങളെ വര്‍ഗീയവത്ക്കരിക്കുന്നതിന് വേണ്ടി ഒരു വിഭാഗം നടത്തിവരുന്ന ഗൂഢശ്രമങ്ങള്‍ക്ക് പോലീസ് വളം വെച്ചുകൊടുക്കുന്ന സമീപനമാണ് ഈയിടയായി കണ്ടുവരുന്നത്. നാരമ്പാടിയില്‍ വിദ്യാര്‍ത്ഥി കണ്‍വെന്‍ഷനെ ചൊല്ലിയുണ്ടായ വാക്തര്‍ക്കത്തെ വര്‍ഗീയ നിറം ചേര്‍ത്ത് മുതലെടുപ്പിന് ശ്രമിച്ച വിശ്വഹിന്ദുപരിഷത്തിന്റെ ഗൂഢശ്രമങ്ങള്‍ക്ക് പരിപൂര്‍ണ പിന്തുണയാണ് പോലീസ് നല്‍കിയത്.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ ലോക്കപ്പിലിട്ട് മര്‍ദിക്കുകയും ജാമ്യമില്ലാ വകുപ്പ് ചേര്‍ത്ത് കേസെടുക്കുകയും ചെയ്ത ബദിയഡുക്ക പോലീസിന്റെ സമീപനം ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നല്‍കേണ്ട പോലീസുകാര്‍ തന്നെ വര്‍ഗീയതയ്ക്ക് കൂട്ടു നിന്നത് നിര്‍ഭാഗ്യകരമാണെന്നും ദുബൈ കെ.എം.സി.സി ചെങ്കള പഞ്ചായത്ത് പ്രവര്‍ത്തക സമിതി യോഗം വിലയിരുത്തി.

Keywords: KMCC, Student, Police, Case, Issue, Vishwa hindu parishad, Protest, Chengala, Dubai, Gulf, Malayalam news, KMCC against criminals in police

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia