city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വിദ്യാഭ്യാസ രംഗം വിവാദ മുക്തമാക്കണം: ഇന്‍സ്‌പെയര്‍ 2014

കുവൈത്ത്: (www.kasargodvartha.com 06.07.2014) കേരളത്തിലെ വിദ്യാഭ്യാസ രംഗം വിവാദമുക്തമാക്കാന്‍ സര്‍ക്കാരും സമൂഹവും ജാഗ്രത കൈക്കൊള്ളണമെന്ന് ഇന്‍സ്‌പെയര്‍ 2014 ചതുര്‍ദിന വിദ്യാര്‍ത്ഥി സഹവാസ ക്യാമ്പ് അഭിപ്രായപ്പെട്ടു. തുടര്‍ച്ചയായി വിവാദങ്ങള്‍ വിദ്യാഭ്യാസ രംഗത്ത് കടന്ന് വരുന്നത് ആശങ്കാജനകമാണ്. വിവാദങ്ങള്‍ കേരളത്തിലെ സാമൂഹികരംഗത്ത് വര്‍ഗീയ ചേരിതിരിവിന് പോലും കാരണമാവും.

സര്‍ക്കാരും മതേതര ശക്തികളും ഇത്തരം നീക്കങ്ങള്‍ക്കെതിരെ സമൂഹത്തെ ജാഗരൂകരാക്കണമെന്ന് സംഗമം അഭിപ്രായപ്പെട്ടു. കുവൈത്ത് കേരള ഇസ്‌ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പും വിദ്യാര്‍ത്ഥി വിഭാഗമായ കിസ്മും സംയുക്തമായി സംഘടിപ്പിച്ച സംഗമം സെന്റര്‍ പ്രസിഡണ്ട് പി.എന്‍.അബ്ദുല്‍ ലത്വീഫ് മദനി ഉദ്ഘാടനം ചെയ്തു.

സമാപന സമ്മേളനം സൈദ് പട്ടേല്‍ (പ്രസിഡണ്ട്, ഐ.ഐ.സി മുംബൈ) ഉദ്ഘാടനം ചെയ്തു. ഇസ് ലാഹി സെന്റര്‍ വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി അധ്യക്ഷത വഹിച്ചു. കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെ അതിഥിയായി കുവൈത്തിലെത്തിയ എം.എസ്.എം സംസ്ഥാന പ്രസിഡണ്ട് ത്വല്ഹത്ത് സ്വലാഹി സമാപന പ്രസംഗം നടത്തി.

ക്യാമ്പ് അംഗങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റ് വിതരണം കുവൈത്ത് ഔഖാഫ് മന്ത്രാലയത്തിന്റെ അതിഥിയായി കുവൈത്തിലെത്തിയ എം.എസ്.എം ക്യാമ്പസ് വിംഗ് സംസ്ഥാന ചെയര്‍മാന്‍ പി.കെ.അംജദ് മദനി നിര്‍ വഹിച്ചു. ഇസ്‌ലാഹി സെന്റര്‍ സെക്രട്ടറിയേറ്റ് അംഗങ്ങളായ സുനാഷ് ശുക്കൂര്‍, ഇംതിയാസ് മാഹി എന്നിവര്‍ പ്രതിഭകള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു.

ത്വല്‍ഹത്ത് സ്വലാഹി, അംജദ് മദനി, കെ.സി.മുഹമ്മദ് നജീബ്, മുജീബ് റഹ് മാന്‍ സ്വലാഹി, അബ്ദുല്‍ സലാം സ്വലാഹി, സ്വലാഹുദ്ദീന്‍ സ്വലാഹി, അബ്ദുല്‍ കബീര്‍ സ്വലാഹി, ആസിഫ് നല്ലളം, സ്‌നേമല്‍.ടി.എം എന്നിവര്‍ വിവിധ സെഷനുകള്‍ക്ക് നേതൃത്വം നല്‍കി. സെന്റര്‍ വിദ്യാഭ്യാസ വകുപ്പ് അസി.സെക്രട്ടറി നജ്മല്‍ തിരൂര്‍ നന്ദി പറഞ്ഞു.

വിദ്യാഭ്യാസ രംഗം വിവാദ മുക്തമാക്കണം: ഇന്‍സ്‌പെയര്‍ 2014


വിദ്യാഭ്യാസ രംഗം വിവാദ മുക്തമാക്കണം: ഇന്‍സ്‌പെയര്‍ 2014

വിദ്യാഭ്യാസ രംഗം വിവാദ മുക്തമാക്കണം: ഇന്‍സ്‌പെയര്‍ 2014

വിദ്യാഭ്യാസ രംഗം വിവാദ മുക്തമാക്കണം: ഇന്‍സ്‌പെയര്‍ 2014

വിദ്യാഭ്യാസ രംഗം വിവാദ മുക്തമാക്കണം: ഇന്‍സ്‌പെയര്‍ 2014

വിദ്യാഭ്യാസ രംഗം വിവാദ മുക്തമാക്കണം: ഇന്‍സ്‌പെയര്‍ 2014


ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.

Also Read:
മൊറാദാബാദ്: ബിജെപി എം.എല്‍.എ സംഗീത് സോമിന് വിലക്ക്
Keywords: Kuwait, Gulf, Education, Kerala, Education-Camp, President, Inauguration, Students, 

Advertisement:

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia