ഉംറ നിര്‍വഹിച്ച് മടങ്ങുന്നതിനിടെ കാസര്‍കോട് സ്വദേശിയായ വീട്ടമ്മ മദീനയില്‍ മരിച്ചു
Nov 29, 2016, 14:00 IST
മദീന: (www.kasargodvartha.com 29/11/2016) ഉംറ നിര്‍വഹിച്ച് മടങ്ങുന്നതിനിടെ കാസര്‍കോട് സ്വദേശിയായ വീട്ടമ്മ മദീനയില്‍ മരിച്ചു. കീഴൂര്‍ ഒറവങ്കര പയോട്ടയിലെ പരേതനായ ഹനീഫയുടെ ഭാര്യ ആഇശ (55) ആണ് മരിച്ചത്. രണ്ടാഴ്ച മുമ്പാണ് ആഇശയും ബന്ധുക്കളും അയല്‍വാസികളും അടങ്ങുന്ന സംഘം ഉംറ നിര്‍വഹിക്കാന്‍ മദീനയിലേക്ക് എത്തിയത്.
ഉംറ നിര്‍വ്വഹിച്ച് മടങ്ങുന്നതിനിടെ മൂന്ന് ദിവസം മുമ്പ് കുഴഞ്ഞുവീണ ആഇശയെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. വിവരം അറിഞ്ഞ് നാട്ടില്‍നിന്നും മൂത്തമകന്‍ അഷ്‌റഫ് മദീനയിലേക്ക് എത്തിയിരുന്നു. ഇതേതുടര്‍ന്ന് കൂടെയുണ്ടായിരുന്ന ബന്ധുക്കളും അയല്‍വാസികളും നാട്ടിലേക്ക് മടങ്ങി. ചൊവ്വാഴ്ച രാവിലെയാണ് ആഇശ ആശുപത്രിയില്‍വെച്ച് മരിച്ചത്. മൃതദേഹം മദീനയില്‍ ഖബറടക്കുമെന്ന് ബന്ധുക്കള്‍ സൂചിപ്പിച്ചു.
അഷ്‌റഫിനെകൂടാതെ മറ്റുമക്കല്‍ നൂറുദ്ദീന്‍, സലാം, സുഹറാബി. മരുമക്കള്‍: നസീമ, താഹിറ, നദീറ. സഹോദരങ്ങള്‍: റസ്സാഖ്, ജമീല.
Keywords: Obituary, Madeena, Gulf, Saudi Arabia, Kasaragod, Oravangara, Kizhur, Kizhur Oravangara Ayisha passes away