city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഖാസി കേസ്: ആക്ഷന്‍ കമ്മിറ്റിയുടെ സമരത്തിന് അബുദാബി കെ എം സി സി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു

അബൂദാബി: (www.kasargodvartha.com 24/06/2016) സമസ്ത വൈസ് പ്രസിഡണ്ടും പ്രമുഖ പണ്ഡിതനുമായ ഖാസി സി.എം. അബ്ദുല്ല മൗലവിയുടെ മരണത്തിലെ ദുരൂഹത പുറത്തുകൊണ്ടുവരാനാവാതെ ഇരുട്ടില്‍ തപ്പുന്ന അധികാരികളുടേയും നിയമ പാലകരുടേയും നടപടിയില്‍ പ്രതിഷേധിച്ച് ആക്ഷന്‍ കമ്മിറ്റി നടത്തുന്ന സമരത്തിന് അബുദാബി കെ എം സി സി ഉദുമ മണ്ഡലം കെ എം സി സി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. നാട്ടിലുള്ള പ്രസിഡണ്ട് അഷ്‌റഫ് കീഴൂരിന്റെയും ട്രഷറര്‍ നൗഷാദ് മിഅ്‌റാജിന്റെയും നേതൃത്വത്തില്‍ ശനിയാഴ്ച ഉച്ചക്ക് രണ്ടു മണിക്ക് കെ എം സി സി പ്രവര്‍ത്തകരും നേതാക്കളും സമരപ്പന്തലില്‍ സന്ദര്‍ശനം നടത്തി സമരത്തിന് പിന്തുണ അറിയിക്കാന്‍ അബുദാബി മദീനത്ത് സായിദില്‍ ചേര്‍ന്ന മണ്ഡലം കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.
ഖാസി കേസ്: ആക്ഷന്‍ കമ്മിറ്റിയുടെ സമരത്തിന് അബുദാബി കെ എം സി സി ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു
ആക്ടിംഗ് പ്രസിഡണ്ട് ഷമീര്‍ കോട്ടിക്കുളത്തിന്റെ അധ്യക്ഷതയില്‍ ജില്ലാ സെക്രട്ടറി അനീസ് മാങ്ങാട് ഉദ്ഘാടനം ചെയ്തു. ഷമീം ബേക്കല്‍, റഹീം തോട്ടം സംസാരിച്ചു. ജനറല്‍ സെക്രട്ടറി പി.കെ. അഷ്‌റഫ് സ്വാഗതവും സെക്രട്ടറി ഹനീഫ് മാങ്ങാട് നന്ദിയും പറഞ്ഞു.

Keywords:  Abudhabi, Gulf, KMCC-Udma, Committee, Strike, C.M Abdulla Maulavi, Death, Investigation, Action Committee, Khazi Case: Abudhabi KMCC will participate in the protest.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia