കെസഫ് പത്താംവാര്‍ഷികം: സൃഷ്ടികള്‍ ക്ഷണിച്ചു
Sep 9, 2012, 15:23 IST
ദുബൈ: കാസര്‍കോട് എക്സ്പാടിയേറ്റ്സ് സോഷ്യോ എകണോമിക്സ് ഫോറം(കെസഫ്) പത്താം വാര്‍ഷികാഘോഷത്തിന്റെ ഭാഗമായുള്ള സ്മരണികയിലേക്ക് സൃഷ്ടികള്‍ സെപ്തംബര്‍ 25നകം അയക്കണമെന്ന് ചീഫ് എഡിറ്റര്‍ ഇല്യാസ് എ. റഹ്മാന് അഭ്യര്‍ത്ഥിച്ചു.
കഥ, കവിത, ലേഖനം എന്നിവയാണ് സ്മരണികയില്‍ പ്രസിദ്ധീകരിക്കുന്നത്. കായിക, ശാസ്ത്ര സാഹിത്യ മേഖലയില്‍ തിളങ്ങിയ കാസര്‍കോട്ടുകാരെ സംബന്ധിച്ചുള്ള കുറിപ്പുകളും അഭികാമ്യമാണ്. സൃഷ്ടികള്‍ പത്തുപേജില്‍ കവിയരുത്.
സൃഷ്ടികള്‍ ഇല്യാസ് റഹ്മാന്, പി.ഒ. ബോക്സ് 13399, ദുബൈ എന്ന വിലാസത്തില്‍ തപാലിലോ kesefsouvenir@gmail.com എന്ന ഇമെയിലിലോ അയക്കണം. വിവരങ്ങള്‍ക്ക് 0551649786.
Releated News:
കെസഫ് സുവനീര്‍ പ്രസിദ്ധീകരിക്കും
Keywords: KESEF, Souvenir release, 10th anniversary, Celebration, Dubai