കെസഫ് സ്‌കോളാസ്റ്റിക് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു
Jan 19, 2016, 08:30 IST
ദുബൈ: (www.kasargodvartha.com 19/01/2016) യു.എ.ഇയിലെ കാസര്‍കോടന്‍ കൂട്ടായ്മയായ കെസഫിന്റെ ആഭിമുഖ്യത്തില്‍ എല്ലാവര്‍ഷവം നല്‍കി വരാറുള്ള സ്‌കോളാസ്റ്റിക് അവാര്‍ഡിന് കെസഫ് അംഗങ്ങളുടെ കുട്ടികളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. 10,12 ക്ലാസുകളില്‍ സി.ബി.എസ്.ഇ, കേരള സിലബസുകളില്‍ 80 ശതമാനത്തില്‍ കൂടുതല്‍ മാര്‍ക്കോട് കൂടി വിജയിച്ച എല്ലാകുട്ടികള്‍ക്കും അപേക്ഷിക്കാം.