അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ സംവാദം സംഘടിപ്പിച്ചു
Aug 28, 2016, 09:00 IST
അബുദാബി: (www.kasargodvartha.com 28.08.2016) കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സംഘടിപ്പിച്ചുവരുന്ന പ്രതിവാര പരിപാടിയായ ചുറ്റുവട്ടത്തില്‍ പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനത്തിന്റെ ബിരിയാണി എന്ന കഥയെക്കുറിച്ച് സംവാദം നടന്നു. പ്രവാസി എഴുത്തുകാരന്‍ അഷ്‌റഫ് പങ്ങാട്ടയില്‍, ഖമറുദ്ദീന്‍ ആമയം എന്നിവര്‍ വിഷയാവതരണം നടത്തി.
അക്ഷര സ്‌നേഹികളുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പരിപാടിയില്‍ കൃഷ്ണകുമാര്‍ തലിയക്കാട്ടില്‍, സലീം ചോലമുക്കത്ത്, സുനീര്‍ എം ഒമര്‍ ഷെരീഫ്, കെ കെ ശ്രീ പിലിക്കോട്, ഈദ് കമല്‍, ധനേഷ് കുമാര്‍ വലിയവീട്ടില്‍, ജമാല്‍ മൂക്കുതല, മുഹമ്മദ് ലൈന, ഫൈസല്‍ ബാവ, അഷ്‌റഫ് ചമ്പാട്, ബിന്ദു ഷോബി, റൂഷ് മെഹര്‍, ഇസ്‌കന്ദര്‍ മിശ്ര തുടങ്ങിയവര്‍ സംസാരിച്ചു.
കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യ വിഭാഗം സെക്രട്ടറി ബാബുരാജ് പിലിക്കോട് നേതൃത്വം നല്‍കി. സംവാദത്തിനും ആസ്വാദനത്തിനും തുറന്ന വേദി എന്ന ലക്ഷ്യം വെച്ചുകൊണ്ടാണ് കേരള സോഷ്യല്‍ സെന്റര്‍ സാഹിത്യവിഭാഗം ചുറ്റുവട്ടം സംഘടിപ്പിച്ചത്.