city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

വര്‍ഗീയതയും വംശീയതയും സൃഷ്ടിക്കപ്പെടുന്നത് മുതലാളിത്ത പ്രത്യയശാസ്ത്രം: കെ. പി. രാമനുണ്ണി

അബുദാബി: (www.kasargodvartha.com 02/10/2016) വര്‍ഗീയതയും വംശീയതയും ലോകത്ത് വര്‍ദ്ധിച്ചു വരികയാണെന്നും ഇത് സൃഷ്ടിക്കപ്പെടുന്നത് മുതലാളിത്ത പ്രത്യയശാസ്ത്രത്തിന്റെ ഭാഗമായിട്ടാണെന്നും പ്രശസ്ത സാഹിത്യകാരന്‍ കെ.പി. രാമനുണ്ണി അഭിപ്രായപ്പെട്ടു. അബൂദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിച്ച അദ്ദേഹത്തിന്റെ തന്നെ നോവലായ ദൈവത്തിന്റെ പുസ്തകത്തിന്റെ ആസ്വാദനത്തില്‍ സംസാരിക്കുകയായിരുന്നു രാമനുണ്ണി.

വര്‍ഗീയതയും വംശീയതയും വളരുന്നതിന്റെ പിറകിലുള്ള സാമ്പത്തിക തത്വ ശാസ്ത്രങ്ങള്‍ കൂടി മനസ്സിലാക്കിക്കൊണ്ടുള്ള പ്രതിരോധ പ്രക്രിയകള്‍ക്ക് പുരോഗമന ശക്തികള്‍ പ്രവര്‍ത്തിക്കണം. സാമ്പത്തിക നിര്‍ണയ വാദത്തില്‍ മാത്രം ഊന്നിക്കൊണ്ട് നമുക്ക് ഇന്ന് നേരിടുന്ന സാഹചര്യങ്ങളെ സംബോധന ചെയ്യുവാന്‍ സാധിക്കുകയില്ല. മതത്തിന്റെയും സംസ്‌കാരത്തിന്റെയും വിമോചന പരമായ മൂല്യങ്ങളെ കൂടി ഉയര്‍ത്തിപ്പിടിച്ചു കൊണ്ടുമാത്രമേ അതിനെ ദുരുപയോഗം ചെയ്യുന്നവര്‍ക്കെതിരെ പട നയിക്കുവാന്‍ സാധിക്കുകയുള്ളൂവെന്നും രാമനുണ്ണി കൂട്ടിച്ചേര്‍ത്തു.

അബൂദാബി ശക്തി അവാര്‍ഡ് കമ്മിറ്റി കണ്‍വീനറും കൈരളി ടി.വി. ഡയറക്ടറുമായ മൂസ മാസ്റ്റര്‍, കേരളാ സോഷ്യല്‍ സെന്റര്‍ പ്രസിഡണ്ട് പി. പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. സെന്ററിന്റെ ഉപഹാരം പ്രസിഡണ്ട് പി. പത്മനാഭന്‍ രാമനുണ്ണിക്ക് സമ്മാനിച്ചു. കേരള സോഷ്യല്‍ സെന്റര്‍ ജനറല്‍ സെക്രട്ടറി മനോജ് കൃഷ്ണന്‍ സ്വാഗതവും സാഹിത്യ വിഭാഗം സെക്രട്ടറി ബാബുരാജ് പിലിക്കോട് നന്ദിയും പറഞ്ഞു.

വര്‍ഗീയതയും വംശീയതയും സൃഷ്ടിക്കപ്പെടുന്നത് മുതലാളിത്ത പ്രത്യയശാസ്ത്രം: കെ. പി. രാമനുണ്ണി


Keywords:  Gulf, Abudhabi, Novel, Award, World, Kerala Social Center, KP Ramanunny, Moosa Master, P Pathmanaban, Baburaj Peelikkod, Kerala social center Book debate conducted.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia