ഹൃദയ സ്പന്ദനങ്ങള്‍ക്ക് ഒ.ഐ.സി.സിയുടെ കൈതാങ്ങ്
Apr 20, 2012, 14:35 IST
ദുബായ്: ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ സജീവമായി ഇടപെടാന്‍ പ്രവാസി സംഘടനകള്‍ തയ്യാറാകണമെന്ന് കേന്ദ്ര ഊര്‍ജ സഹമന്ത്രി കെ.സി. വേണുഗോപാല്‍ പ്രസ്താവിച്ചു. ദുബായ് ഒ.ഐ.സി.സിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച 'ഹൃദയ സ്പന്ദനങ്ങള്‍ക്ക് ഒരു കൈതാങ്ങ്' എന്ന പരിപാടിയുടെ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സാമ്പത്തിക പരാദീനതകളാല്‍ ഹൃദയ ശസ്ത്രക്രിയക്ക് വിധേയമാകാന്‍ കഴിയാത്ത രോഗികളെ സഹായിക്കാനുള്ള ഒ.ഐ.സി.സിയുടെ തീരുമാനം മാതൃകാപരമാണെന്ന് മന്ത്രി പറഞ്ഞു.
ചടങ്ങില്‍ ശസ്ത്രക്രിയയ്ക്ക് സഹായം നല്‍കിയ നോര്‍ക്കാ ഡയറക്ടര്‍ ഇസ്മയില്‍ റാവുത്തര്‍, വ്യവസായികളായ സണ്ണി ആന്റണി, ടി.എച്ച് ഷംസുദ്ദീന്‍ എന്നിവരില്‍ നിന്ന് സമ്മതപത്രം മന്ത്രി ഏറ്റുവാങ്ങി. പ്രസിഡണ്ട് എന്‍.ആര്‍. മായിന്‍ അദ്ധ്യക്ഷത വഹിച്ചു. കേരള ടൂറിസം വകുപ്പ് മന്ത്രി എ.പി. അനില്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തി. ഇസ്മയില്‍ റാവുത്തര്‍, ഇ.കെ. നസീര്‍, എന്‍.പി. രാമചന്ദ്രന്‍, ബി.എ.നാസര്‍, സി. മോഹന്‍ദാസ്, ഗഫൂര്‍ തളിക്കുളം, അബ്ദുല്‍ ഖാദര്‍ പനക്കാട്, ഡോ. നൌഷാദ് വയനാട്, ബാബു പീതാംബരന്‍ എന്നിവര്‍ ആശംസാ പ്രസംഗം നടത്തി.
Keywords: Minister K.C.Venugopal, OICC, Dubai, Gulf