കാസ്രോഡിയന്‍സ് ക്രിക്കറ്റ് മെഗാഇവന്റ്; ഇവൈസിസി സൗദി ജേതാക്കള്‍
Nov 21, 2015, 10:22 IST
ദമ്മാം: (www.kasargodvartha.com 21/11/2015) സൗദി പൂര്‍വ മേഖല കാസര്‍കോട്ടുകാര്‍ സംഘടിപ്പിച്ച കാസ്രോഡിയന്‍സ് പ്രഥമ ഡിപ്ലോമസി ട്രോഫി ടൂര്‍ണമെന്റില്‍ ഇവൈസിസി സൗദി അറേബ്യ ജേതാക്കളായി. അല്‍ഖോബര്‍ റാഖ സബ്‌സ ഫഌ് ലൈറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന ഫൈനല്‍ മത്സരത്തില്‍ ടീം ഫൈറ്റേഴ്‌സ് ദമാമിനെ ആറ് റണ്‍സിനാണ് ഇവൈസിസി പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത ഇവൈസിസി നിശ്ചിത ആറ് ഓവറില്‍ 40 റണ്‍സ് നേടി. മറുപടി ബാറ്റിംഗിനിറങ്ങിയ ടീം ഫൈറ്റേഴ്‌സ് ദമാമിന് 34 റണ്‍സെടുക്കാനേ സാധിച്ചുള്ളൂ.
ടീം ഫൈറ്റേഴ്‌സ് ദമാമിന്റെ അബുവിനെ മാന്‍ ഓഫ് ദി സീരിസായും, ഇവൈസിസി താരങ്ങളായ അമ്മിയെ മാന്‍ ഓഫ് ദി മാച്ചായും, അഷ്‌കറിനെ ബെസ്റ്റ് ഓള്‍റൗണ്ടറായും, അഫ്രൂസിനെ ബെസ്റ്റ് ക്യാച്ചറായും തിരഞ്ഞെടുത്തു. ബ്രോഗ് സ്മാഷേര്‍സ്, ഡിപ്ലോമസി, സമി കോണ്ട്രാക്ടിംഗ്, ബ്യൂട്ടി റെയിഡേര്‍സ്, ടോക്കോ വോള്‍ട്‌സ്, ബ്ലാക്ക് ബര്‍ണ്വിന്നെര്‍സ് ഉള്‍പെടെ എട്ട് ടീമുകളാണ് ലീഗ് അടിസ്ഥാനത്തില്‍ ടൂര്‍ണമെന്റില്‍ മത്സരിച്ചത്.
താരങ്ങളെ ഐ.പി.എല്‍ മാതൃകയില്‍ ലേലത്തിലൂടെയാണ് തെരഞ്ഞെടുത്തത്. ഒന്നാം സ്ഥാനക്കാര്‍ക്ക് ട്രോഫിക്ക് പുറമെ 330 റിയാല്‍ ക്യാഷ് പ്രൈസ് നല്‍കി.
Keywords : Dammam, Cricket Tournament, Sports, Winners, Sports, Gulf, EYCC Saudhi, Kasrodians Cricket Mega Event.