city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

കോവിഡ് മഹാമാരിയെ നേരിടുന്നതിന് യുഎഇ വികസിപ്പിക്കുന്ന പ്രതിരോധ മരുന്നു പരീക്ഷണത്തിന് സ്വന്തം ശരീരം സമര്‍പ്പിച്ച് കാസർകോട്ടുകാരൻ റഹീം

ദുബൈ: (www.kasargodvartha.com 26.08.2020) ലോകത്തെ ഭീതിപ്പെടുത്തിയ കോവിഡ് മഹാമാരിയെ നേരിടുന്നതിന് യുഎഇ വികസിപ്പിക്കുന്ന പ്രതിരോധ മരുന്നു പരീക്ഷണത്തിന് സ്വന്തം ശരീരം സമര്‍പ്പിച്ച് കാസർകോട് ചേരൂർ സ്വദേശിയായ യുവാവ്. ചേരൂരിലെ പരേതനായ തറവിക്ക അബ്ബാസിന്റെ മകന്‍ റഹീം ചേരൂർ കഴിഞ്ഞ ദിവസം നീണ്ട നടപടികള്‍ക്കൊടുവിൽ പരീക്ഷണ വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയത്.

കോവിഡ് മഹാമാരിയെ നേരിടുന്നതിന് യുഎഇ വികസിപ്പിക്കുന്ന പ്രതിരോധ മരുന്നു പരീക്ഷണത്തിന് സ്വന്തം ശരീരം സമര്‍പ്പിച്ച് കാസർകോട്ടുകാരൻ റഹീം

ദുബൈ ദേരയില്‍ അല്‍ ഹബ്തൂര്‍ മോട്ടോഴ്‌സിൽ 13 വർഷമായി മൈന്റനെൻസ് ടെക്‌നിഷൻ ആയി ജോലിചെയ്യുകയാണ് റഹീം. കോവിഡ് വാക്‌സിന്‍ വികസിപ്പിക്കുന്നതിനായി യുഎഇ നടത്തുന്ന പരിശ്രമങ്ങളുടെ മൂന്നാംഘട്ടത്തിലാണ് ആളുകളില്‍ മരുന്നു കുത്തിവെക്കല്‍ ആരംഭിച്ചത്. രാജ്യത്തെ സ്വദേശികളും വിദേശികളുമായവരെ പരീക്ഷണ കുത്തിവെപ്പില്‍ സന്നദ്ധസേവകരായി പങ്കെടുക്കാന്‍ യുഎഇ ഗവണ്‍മെന്റ് ക്ഷണിച്ചിരുന്നു. പത്രങ്ങളിലും സോഷ്യല്‍മീഡിയയിലും അറിയിപ്പു കണ്ടാണ് റഹീം ഓൺ‌ലൈനില്‍ പ്രഥമ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കിയത്.
കോവിഡ് മഹാമാരിയെ നേരിടുന്നതിന് യുഎഇ വികസിപ്പിക്കുന്ന പ്രതിരോധ മരുന്നു പരീക്ഷണത്തിന് സ്വന്തം ശരീരം സമര്‍പ്പിച്ച് കാസർകോട്ടുകാരൻ റഹീം

ഒരു വൈറസ് പടര്‍ത്തിയ ഭീതിയിലൂടെ കടന്നുപോകുമ്പോള്‍ അതിനെതിരെ നടക്കുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കുചേരണ്ടതുണ്ടെന്നു തോന്നിയതായി റഹീം കാസർകോട് വാർത്തയോട് പറഞ്ഞു. നാം എത്രകാലം ജീവിക്കുന്നു എന്നതിനേക്കാള്‍ ജീവിതത്തില്‍ എന്തു ചെയ്തു എന്നതല്ലേ പ്രധാനമെന്ന് റഹീം ചോദിക്കുന്നു. ലോകചരിത്ത്രത്തിന്റെ തന്നെ ഭാഗമാകുന്ന ഒരു പ്രവര്‍ത്തനത്തില്‍ ഭാഗമാകാന്‍ ആഗ്രഹിച്ചു. ഇതുപോലൊരവസരം ജീവിതത്തില്‍ ഇനിയൊരിക്കലും ലഭിക്കില്ല എന്നതുകൂടിയാണ് പരീക്ഷണ കുത്തിവെപ്പിനു വിധേയനാകാന്‍ പ്രേരിപ്പിച്ചതെന്ന് റഹീം പറഞ്ഞു.
കോവിഡ് മഹാമാരിയെ നേരിടുന്നതിന് യുഎഇ വികസിപ്പിക്കുന്ന പ്രതിരോധ മരുന്നു പരീക്ഷണത്തിന് സ്വന്തം ശരീരം സമര്‍പ്പിച്ച് കാസർകോട്ടുകാരൻ റഹീം
യുഎഇയിലെ ഒരു സൈനിക മേധാവിയാണ് ആദ്യപരീക്ഷണ കുത്തിവെപ്പിനു വിധേയനായത്. ജനങ്ങളില്‍ വിശ്വാസ്യതയും ധൈര്യവും ഉണ്ടാക്കാനായിരുന്നു അത്. ഒന്നും സംഭവിക്കില്ലെന്ന് ഉറപ്പുണ്ടായിരുന്നു. അങ്ങനെയാണ് രജിസ്റ്റര്‍ ചെയ്തത്. തുടര്‍ന്ന് പരിശോധനകള്‍ക്കായി ഹാജറാകാന്‍ അറിയിപ്പു കിട്ടി. ആദ്യം അബുദാബിയില്‍ മാത്രമായിരുന്നു കുത്തിവെപ്പ്. ശേഷം ഷാര്‍ജയിലും ആരംഭിച്ചു. ഷാര്‍ജയില്‍ പോയാണ് ടെസ്റ്റ് നടത്തിയത്. കമ്പനിയില്‍ ഒപ്പം ജോലി ചെയ്യുന്ന സിറാജ്, ഹാരിസ് എന്നിവരും കൂടെയുണ്ടായിരുന്നു.

ഷാര്‍ജയിലെ ടെസ്റ്റ് സെന്ററില്‍ വിവിധ രാജ്യക്കാരായ നിരവധി പേരുണ്ടായിരുന്നു. മലയാളികളുള്‍പ്പെടെ ഇന്ത്യക്കാരുമുണ്ട്. ആശയവിനിയമത്തിനുള്ള ഭാഷ തിരഞ്ഞെടുത്ത് ശാരീരിക, ആരോഗ്യ പരിശോധനകള്‍ക്കു വിധേയമായി രണ്ടാംഘട്ട രജിസ്‌ട്രേഷന്‍ നടത്തി.
കോവിഡ് മഹാമാരിയെ നേരിടുന്നതിന് യുഎഇ വികസിപ്പിക്കുന്ന പ്രതിരോധ മരുന്നു പരീക്ഷണത്തിന് സ്വന്തം ശരീരം സമര്‍പ്പിച്ച് കാസർകോട്ടുകാരൻ റഹീം
രക്തം പരിശോധനക്കു നല്‍കിയശേഷം കോവിഡ് ടെസ്റ്റും നടത്തി. ശേഷമാണ് കോവിഡ് വാക്‌സിന്റെ ടെസ്റ്റ് ഡോസ് കുത്തിവെച്ചത്. ചെറിയ ഡോസിലുള്ള വാക്‌സിനാണ് ആദ്യം കുത്തിവെക്കുക. തുടര്‍ന്ന് വീണ്ടും പ്രഷര്‍. ഷുഗര്‍ എന്നിവയുടെ തോതുകള്‍ പരിശോധിച്ച് 30 മിനിറ്റ് ശരീരത്തിനും ആരോഗ്യത്തിനും മാറ്റങ്ങള്‍ വരുന്നുണ്ടോ എന്ന് നിരീക്ഷിക്കും. ഇതിന് ശേഷമാണ് പറഞ്ഞയക്കുക. ഭക്ഷണവും പാനീയങ്ങളുമെല്ലാം അവിടെ ഒരുക്കിയിരുന്നു. പരീക്ഷണത്തിനു വിധേയമായ ശേഷം ഓരോ ദിവസവും ചെയ്യേണ്ട കാര്യങ്ങള്‍ വിശദീകരിച്ചു തന്നു. നിത്യവും നാലുനേരം ശരീരോഷ്മാവ് പരിശോധിക്കണം. അതു രേഖപ്പെടുത്താന്‍ പുസ്തകം തന്നു. ഒരാഴ്ചയാണ് ഇതു തുടരേണ്ടത്. അലര്‍ജിയോ മറ്റു അസ്വസ്ഥതതകളോ ഉണ്ടെങ്കിലും രേഖപ്പെടുത്തണം. ഇത് പരിശോധിക്കാനുള്ള ഉപകരണങ്ങളും നൽകി.
കോവിഡ് മഹാമാരിയെ നേരിടുന്നതിന് യുഎഇ വികസിപ്പിക്കുന്ന പ്രതിരോധ മരുന്നു പരീക്ഷണത്തിന് സ്വന്തം ശരീരം സമര്‍പ്പിച്ച് കാസർകോട്ടുകാരൻ റഹീം
പ്രഥമഘട്ടത്തില്‍ ഡോക്ടറെ കണ്‍സല്‍ട്ട് ചെയ്യുമ്പോള്‍ തന്നെ വാക്‌സിനേഷന്റെ നടപടിക്രമങ്ങള്‍ വിശദീകരിച്ചു തരികയും പാര്‍ശ്വഫലങ്ങള്‍ അറിയിക്കുകയും ചെയ്തിരുന്നുവെന്ന് റഹീം പറഞ്ഞു. നമ്മുടെ രോഗ, ആരോഗ്യ വിവരങ്ങള്‍, മദ്യപാനം പുകവലി പോലുള്ള ശീലങ്ങള്‍ എല്ലാം മനസിലാക്കും. ഇതിന് ശേഷം നിബന്ധനകള്‍ അംഗീകരിച്ച് ഒപ്പിട്ടു നല്‍കിയ ശേഷമാണ് അടുത്ത ഘട്ടത്തിലേക്കു കടക്കുക. മലയാളി നഴ്‌സുമാരായിരുന്നു പരിശോധനാ കേന്ദ്രങ്ങളില്‍ ഉണ്ടായിരുന്നത് എന്നത് കാര്യങ്ങള്‍ കൂടുതല്‍ എളുപ്പമാക്കിയെന്ന് റഹീം വെളിപ്പെടുത്തി.
കോവിഡ് മഹാമാരിയെ നേരിടുന്നതിന് യുഎഇ വികസിപ്പിക്കുന്ന പ്രതിരോധ മരുന്നു പരീക്ഷണത്തിന് സ്വന്തം ശരീരം സമര്‍പ്പിച്ച് കാസർകോട്ടുകാരൻ റഹീം
ടെസ്റ്റ് ഡോസ് കുത്തിവെച്ച് 21 ദിവസം വരെ തുടര്‍ച്ചയായ നിരീക്ഷണത്തിനു വിധേയമാക്കിയാണ് പ്രധാന ഡോസ് കുത്തിവെക്കുന്നത്. ഇതിനിടയില്‍ പരീക്ഷണ ഘട്ടത്തിൽ നിന്നും എപ്പോള്‍ വേണമെങ്കിലും പിന്‍മാറാം. ഡോക്ടര്‍മാരും ആരോഗ്യവിദഗ്ധരുമാണ് നിത്യവുമെന്ന പോലെ വിളിച്ചു കൊണ്ടിരിക്കുക. 21 ദിവസം കഴിഞ്ഞ് വീണ്ടും ആരോഗ്യ പരിശോധന നടത്തിയ ശേഷമാണ് പ്രധാന ഡോസ് കുത്തിവെക്കുക. തുടര്‍ന്നു നാം ആരോഗ്യ വകുപ്പിന്റെ സൂക്ഷ്മ നിരീക്ഷണത്തിലായിരിക്കും. 49 ദിവസമാണ് നിരീക്ഷണം. അതിനായി ഒരു ഇലക്ട്രോണിക്‌ വാച്ച് നൽകിയിട്ടുണ്ട്. അതിലൂടെ നമ്മുടെ ശാരീരിക സ്വഭാവത്തില്‍ വരുന്ന മാറ്റങ്ങളുള്‍പ്പെടെ അവര്‍ക്ക് അറിയാന്‍ സാധിക്കും. ഇടയ്ക്ക് ഡോക്ടറെ കണ്ട് പരിശോധിക്കുകയും വേണം. നാലു ദിവസത്തിലൊരിക്കലാണ് കേന്ദ്രത്തില്‍ പോയി പരിശോധനക്കു വിധേയമാകേണ്ടത്. 49 ദിവസം കഴിഞ്ഞാല്‍ അവസാന ശാരീരിക പരിശോധനകൂടി കഴിയുന്നതോടെയാണ് വാക്‌സിനേഷന്‍ പൂര്‍ത്തിയാകുകയെന്നും റഹീം പറഞ്ഞു.

Keywords: Gulf, News, UAE, COVID, Vaccine, Corona, Virus, Treatment, Test, Kasaragod Native, Youth, Participate, Kasargod resident Rahim donates his body to UAE-developed immunization test to COVID.

< !- START disable copy paste -->






Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia