മധുവിധു നാളുകള്‍ കഴിയും മുമ്പേ യുവാവിന്റെ മരണം കൂടുംബത്തെയും നാട്ടുകാരെയും കണ്ണീര്‍കയത്തിലാക്കി
Jul 26, 2019, 23:48 IST
ദുബൈ: (www.kasargodvartha.com 26.07.2019) മധുവിധു നാളുകള്‍ കഴിയും മുമ്പേ യുവാവിന്റെ മരണം കൂടുംബത്തെയും ഒപ്പം നാട്ടുകാരെയും കണ്ണീര്‍ കയത്തിലാക്കി. കാസര്‍കോട് ബന്തിയോട് ഹേരൂര്‍ മീപ്പിരിയിലെ ഹംസയുടെ മകന്‍ നജാത്ത് (30) ആണ് വെള്ളിയാഴ്ച വൈകിട്ടോടെ ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചത്. രണ്ട് വര്‍ഷമായി ഏറ്റിസലാത് കമ്പനിയിൽ ഐഓടി ഇൻഷുറൻസ് സ്പെഷ്യലിസ്റ്റ് ഓഫീസറായി ജോലി ചെയ്ത് വരികയായിരുന്നു.
കുടുംബസമേതം ഇന്റര്‍ നാഷണല്‍ സിറ്റിയിലായിരുന്നു താമസം. ഒന്നര മാസം മുമ്പാണ് ഭാര്യ നാട്ടിലേക്ക് മടങ്ങിയത്. ഒരുവര്‍ഷം മുമ്പായിരുന്നു മേല്‍പ്പറമ്പിലെ ഹിബത്തുല്ലായെ വിവാഹം ചെയ്തത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് ജുമുഅക്ക് ശേഷം ഭക്ഷണം കഴിച്ച് വിശ്രമിക്കുന്നതിനിടെയാണ് ഹൃദയാഘാതമുണ്ടായത്. ഉടന്‍ തന്നെ മുറിയിലുണ്ടായിരുന്നവര്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
റാഷിദിയ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം തുടര്‍നടപടികള്‍ക്ക് ശേഷം മോര്‍ച്ചറിയിലേക്ക് മാറ്റും. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ച് വരികയാണ്.
സഹോദരങ്ങള്‍: സാദാത്ത്, ഇഷ്‌റത്, ഷറഫാത്ത്.
Related News: കാസര്‍കോട് സ്വദേശി ദുബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു
Keywords: Gulf, news, Dubai, Death, Deadbody, Bandiyod, Kasargod native's death: dead body in Rashidiya Hospital
< !- START disable copy paste -->