കാസര്‍കോട് സ്വദേശി സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ചു
Dec 23, 2018, 18:57 IST
ദമ്മാം: (www.kasargodvartha.com 23.12.2018) കാസര്‍കോട് സ്വദേശി സൗദിയില്‍ കുഴഞ്ഞുവീണ് മരിച്ചു. ആലംപാടിയിലെ മേനത്ത് മാഹിന്‍- ഖമറുന്നിസ ദമ്പതികളുടെ മകന്‍ മയാസ് മേനത്ത് (30) ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചയോടെ നെഞ്ചുവേദനയനുഭവപ്പെട്ട് കുഴഞ്ഞുവീണതിനെ തുടര്‍ന്ന് അല്‍ ഖോബാറിലെ അല്‍ മന ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. വൈകുന്നേരം ഇന്ത്യന്‍ സമയം നാല് മണിയോടെയായിരുന്നു മരണം സംഭവിച്ചത്.
സൗദിയില്‍ ഹാര്‍ഡ് വെയര്‍ ഷോപ്പില്‍ ജോലി ചെയ്ത് വരികയായിരുന്നു. ഒരുമാസം മുമ്പ് ഭാര്യയെയും കുഞ്ഞിനെയും സൗദിയിലേക്ക് കൊണ്ടുവന്നിരുന്നു. മൃതദേഹം അല്‍ മന ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുവരും. ഭാര്യ: തസ്ലീന. ഏകമകള്‍ മേഹ (രണ്ട് വയസ്).
സഹോദരങ്ങള്‍: മഅ്‌റൂഫ്, മുഫീദ, ആഇശ. മൃതദേഹം നാട്ടിലെത്തിക്കാനുള്ള നടപടിക്രമങ്ങള്‍ നടത്തിവരുന്നതായി ബന്ധുക്കള്‍ അറിയിച്ചു.
Updated

Keywords: Gulf, Saudi Arabia, news, Death, Alampady, Natives, Kasargod native dies in Saudi
< !- START disable copy paste -->